കഴിഞ്ഞദിവസം മുതലപ്പൊഴിയിൽ ഉണ്ടായ അപകടത്തിൽ കാണാതായ മത്സ്യത്തൊഴിലാളിക്കായുള്ള തിരച്ചിൽ ഫലം കണ്ടില്ല. പ്രതികൂല കാലാവസ്ഥയാണ് പ്രതിസന്ധിക്ക് കാരണമായി തീർന്നിരിക്കുന്നത്.
രാവിലെ മുതൽ തന്നെ, മുതലപ്പൊഴി അഴിമുഖത്ത് ശക്തമായ തിരമലകളും അടിയോഴുക്കും രൂപപ്പെടുകയായിരുന്നു. ഇതോടെ കോസ്റ്റൽ പോലീസിന്റെയും മറൈൻ എൻഫോഴ്സ്മെന്റിന്റെയും ബോട്ടുകൾക്ക് അഴിമുഖം കടന്നു പോകുവാൻ നന്നേ പാടുപെടേണ്ടി വന്നു.
തുടർന്ന്, പല ഘട്ടങ്ങളിലായി പരിശോധനകൾ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കാലാവസ്ഥ പ്രതികൂലമായതിനാൽ തന്നെ പൂർണ്ണതയുള്ള തിരച്ചിലിന് കഴിയാതെപോകുകയായിരുന്നു.
ഉച്ചയോടെ നാവിക സേനയുടെ മുങ്ങൽ വിദ്ഗദ്ധർ മുതലപ്പൊഴിയിലെത്തിയെങ്കിലും കടൽ പ്രക്ഷുപ്തമായതിനാൽ നേവി സംഘത്തിന് കടലിൽ ഇറങ്ങി തെരച്ചിൽ നടത്താനായില്ല. തുടർന്ന് ഇന്നത്തേക്ക് തിരച്ചിൽ അവസാനിപ്പിച്ചു.
നാളെ രാവിലെയോടെ തിരച്ചിൽ വീണ്ടും പുനരാരംഭിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.