ജില്ലയിലെ ആദ്യ ഫ്ലോട്ടിങ് ബ്രിഡ്ജ് ടൂറിസത്തിന്റെ ഭാഗമുള്ള വർക്കല പാപനാശത്തെ ഫ്ലോട്ടിങ് ബ്രിഡ്ജ്ന്റെ സുരക്ഷയ്ക്ക് അഞ്ചുതെങ്ങ് സ്വദേശിയും.
അഞ്ചുതെങ്ങ് ലക്ഷംവീട് വാടയിൽ വീട്ടിൽ ബേബി മണി ദമ്പതികളുടെ മകൻ രമേശനാണ് ഫ്ലോട്ടിങ് ബ്രിഡ്ജ്ന്റെ സുരക്ഷയ്ക്കായ് നിയോഗിക്കപ്പെട്ടത്.
ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സിലിന്റെ മേല്‍നോട്ടത്തില്‍ സ്വകാര്യ സംരംഭകരാണ് പാലം നിര്‍മിച്ചത്. കടലിന് മുകളില്‍ പൊങ്ങിക്കിടക്കുന്ന പാലത്തിലൂടെ തിരമാലകളുടെ ചലനത്തിനൊപ്പം 100മീറ്റര്‍ സഞ്ചരിക്കാന്‍ കഴിയുമെന്നതാണ് പ്രത്യേകത. നൂറ് മീറ്റര്‍ നീളവും മൂന്നു മീറ്റര്‍ വീതിയുമാണുള്ളതാണ് ഫ്ലോട്ടിങ് ബ്രിഡ്ജ്. അവസാനഭാഗത്ത് കടല്‍ക്കാഴ്ച ആസ്വദിക്കുന്നതിനായി പതിനൊന്ന് മീറ്റര്‍ നീളത്തിലും ഏഴു മീറ്റര്‍ വീതിയിലുമായി പ്ലാറ്റ്ഫോമും സജ്ജീകരിച്ചിട്ടുള്ളത്. 1400 ഹൈ ഡെന്‍സിറ്റി പോളി എത്തിലീന്‍ ബ്ലോക്കുകള്‍ ഉപയോഗിച്ച് നിർമിച്ചതാണ് പാലം. സുരക്ഷയ്ക്കായി ലൈഫ് ഗാര്‍ഡുകള്‍, ലൈഫ് ജാക്കറ്റ്, സുരക്ഷ ബോട്ടുകള്‍ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.
സഞ്ചാരികള്‍ക്ക് ഉല്ലാസ സവാരിക്കായി മൂന്ന് സ്പീഡ് ബോട്ടുകളും, ബീച്ച് ബാഗിയും, ജെറ്റ് അറ്റാക്കും എത്തിച്ചിട്ടുണ്ട്. പാപനാശത്ത് സ്വകാര്യ സംരംഭര്‍ സ്കൂബ ഡൈവിങ്, ജെറ്റ്സ്കി, കയാക്കിങ്, ബമ്പര്‍ റെയ്ഡ്, കട്ടമരം എന്നിവയും ഒരുക്കിയിട്ടുണ്ട്.
അഞ്ചുതെങ്ങ് സ്വദേശിയായ രമേശൻ ഉൾപ്പെടെ 15 പേരാണ് ഫ്ലോട്ടിങ് ബ്രിഡ്ജ് ഉൽപ്പെടെയുള്ളവയുടെ സുരക്ഷാ ചുമതലകൾക്കായി സ്വകാര്യ കമ്പനിയുടെ നേതൃത്വത്തിൽ നിയമിച്ചിട്ടുള്ളത്.
രാവിലെ 7 മുതൽ രാത്രി മണിവരെയാണ് പ്രവർത്തന സമയം. ഫ്ലോട്ടിങ് ബ്രിഡ്ജ് ₹120, ATV ₹250, സ്പീഡ് ബോട്ട് ₹400, ബനാന ബോട്ട് ₹450, ജെറ്റ് അറ്റാക്ക് ₹450, ജെറ്റ് സ്കി ₹ 500, ക്രൈസി സോഫ ₹ 500 എന്നിങ്ങനെയാണ് നിരക്കുകൾ.