Wednesday, August 28, 2024
HomeINFORMATIONS & PROJECTSഎന്താണ് എ.ഐ (ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്) ക്യാമറകൾ / തിരുവനന്തപുരം ജില്ലയിൽ എവിടെയൊക്കെ / പിഴ...

എന്താണ് എ.ഐ (ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്) ക്യാമറകൾ / തിരുവനന്തപുരം ജില്ലയിൽ എവിടെയൊക്കെ / പിഴ തുകകൾ..?

ഉദ്യോഗസ്ഥരില്ലാതെ തന്നെ റോഡ് സുരക്ഷാ നിയമലംഘനങ്ങൾ കണ്ടെത്താമെന്നതാണ് എഐ എന്ന ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ക്യാമറകളുടെ പ്രധാന പ്രത്യേകത. 225 കോടി രൂപ മുതൽ മുടക്കിൽ 675 ക്യാമറകളാണ് സംസ്ഥാനത്ത് ആകെ സ്ഥാപിച്ചിട്ടുള്ളത്.

നിലവിൽ സംസ്ഥാനത്ത് സുരക്ഷാ ക്യാമറകളുണ്ട്. ഈ ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ച് ഉദ്യോഗസ്ഥരാണ് നിയമലംഘനം നടന്നിട്ടുണ്ടോയെന്ന് തീരുമാനിക്കുന്നതും നിയമലംഘനം നടത്തുന്നവർക്ക് നോട്ടീസ് അയക്കുകയും ചെയ്യുന്നത്. എന്നാൽ പുതുതായി സ്ഥാപിക്കപ്പെട്ട എഐ ക്യാമറകളുടെ രീതി അങ്ങനെയല്ല. മോട്ടോർ വാഹന വകുപ്പിൻ്റെ വാഹൻ സോഫ്റ്റ് വെയറുമായാണ് ഈ ക്യാമറകളെ ബന്ധിപ്പിച്ചിരിക്കുന്നത്. റോഡുകളിൽ നിയമം ലംഘിച്ചവരെ ക്യാമറ തന്നെ കണ്ടെത്തുമെന്നുള്ളതാണ് ഇതിൻ്റെ പ്രധാന പ്രത്യേകത.

ഈ ക്യാമറകൾക്ക് വാഹനത്തിനുള്ളിലേക്ക് വരെ ക്യാമറ സൂം ചെയ്ത് വിവരങ്ങൾ ശേഖരിക്കാനാവും.

സൗരോർജ്ജത്തിലാണ് ക്യാമറകളുടെ പ്രവർത്തനം.പോസ്റ്റിൽ തന്നെ സോളാർ പാനൽ സ്ഥാപിച്ചിട്ടുണ്ട്. എ.ഐ ക്യാമറകൾ പ്രവർത്തിച്ചു തുടങ്ങിയാൽ നിയമ ലംഘകരെ കണ്ടെത്താൻ സമയം ചെലവഴിക്കുന്ന ഉദ്യോഗസ്ഥരെ മറ്റ് ചുമതലകളിലേക്ക് ഏർപ്പെടുത്താനാവുമെന്ന നേട്ടമുണ്ട്. വ്യക്തമായ ചിത്രങ്ങളോടെയാവും നിയമലംഘകരുടെ വിലാസത്തിലേക്ക് നോട്ടീസെത്തുകയെന്നുള്ളതാണ് പ്രത്യേകത.

▪️തിരുവനന്തപുരം ജില്ലയിൽ എ.ഐ കാമറകൾ എവിടെയൊക്കെ..?

പാറശാല
പാമ്ബുകാല
കോവളം ജംഗ്ഷന്‍
നെയ്യാറ്റിന്‍കര
നെയ്യാറ്റിന്‍കര
തൊഴുക്കല്‍
ബാലരാമപുരം
ബാലരാമപുരം
പള്ളിച്ചല്‍ ജംഗ്ഷന്‍
തിരുവല്ലം
കുമരിചന്ത
വെള്ളായണി ജംഗ്ഷന്‍
വെള്ളായണി ജംഗ്ഷന്‍
മണക്കാട് ജംഗ്ഷന്‍
ഈഞ്ചക്കല്‍
ഈഞ്ചക്കല്‍
കിള്ളിപ്പാലം, പിആര്‍എസ് ആശുപത്രിക്ക് സമീപം
‌കിള്ളിപ്പാലം
പവര്‍ ഹൗസ് റോഡ്
ഈസ്റ്റ് ഫോര്‍ട്ട്
തമ്ബാനൂര്‍
മലയിന്‍കീഴ്
കൈതമുക്ക്
എംജി റോഡ്
പൂജപ്പുര
ഓ‌ള്‍ സെയിന്റ്സ്
ഓള്‍ സെയിന്റ്സ്
പേട്ട
വെട്ടുകാട്
ഹോളി ഏഞ്ചല്‍സ് കോണ്‍വെന്റ് റോഡ്
എകെജി സെന്റര്‍
മങ്ങാട്ടുകടവ്
വഴുതക്കാട്, വിമെന്‍സ് കോളേജ് ജംഗ്ഷന്‍
പാളയം, എകെജി സെന്ററിന് സമീപം
ചാക്ക ബൈപാസ്
പാളയം
കാട്ടാക്കട
ഇടപ്പഴഞ്ഞി പാലം
കാട്ടാക്കട
കാട്ടാക്കട
കുണ്ടമണ്‍കടവ്
കുണ്ടമണ്‍കടവ്
വേളി
കിംസ് ഹോസ്പിറ്റല്‍, വെണ്‍പാലവട്ടം
വെണ്‍പാലവട്ടം കിംസിന് സമീപം
വെണ്‍പാലവട്ടം, പൂന്തി റോഡ്
വിളപ്പില്‍ശാല
പട്ടം
കോട്ടമുക്ക്, ആക്കുളം
പുളിമൂട് ജംഗ്ഷന്‍, വട്ടിയൂര്‍ക്കാവ്
പട്ടം (പിവിഡിഎസ്)
കള്ളിക്കാട്
ഉള്ളൂര്‍
അമ്പലമുക്ക്
പൂവച്ചല്‍
പുളിയറക്കോണം
യു എസ് ടി ഗ്ലോബലിന് സമീപം
ബൈപാസ്
വഴയില, പേരൂര്‍ക്കട വരെ
നെട്ടയം
വഴയില, നെടുമങ്ങാട്
കോട്ടമുകൾ
മണ്ണന്തല, പോത്തന്‍കോട് റോഡ്
മണ്ണന്തല, പേരൂര്‍ക്കട റോഡ്
പറവന്‍കുന്ന് ജംഗ്ഷന്‍
വെട്ടുറോഡ്, പോത്തന്‍കോട്
വെട്ടുറോഡ് പോത്തന്‍കോട് റോഡ്
വട്ടപ്പാറ
വട്ടപ്പാറ
നെടുമങ്ങാട്, പേരൂര്‍ക്കട റോഡ്
നെടുമങ്ങാട്, കുളവിക്കോണം
നെടുമങ്ങാട്, പൊന്മുടി റോഡ്
നെടുമങ്ങാട്
നെടുമങ്ങാട് വെമ്ബായം റോഡ്
എംസി റോഡ്, വെഞ്ഞാറമൂട്
തണ്ട്രാംപൊയ്ക
മാമം മൂന്നുമുക്ക്, ആറ്റിങ്ങല്‍
കിഴക്കേനാലുമുക്ക്, ആറ്റിങ്ങല്‍
കച്ചേരിനട, ആറ്റിങ്ങല്‍ ജംഗ്ഷന്‍
ആലംകോട് ജംഗ്ഷന്‍
കാരേറ്റ്
വര്‍ക്കല ശിവഗിരി റൗണ്ട് എബൗട്ട്
വര്‍ക്കല, റെയില്‍വേ സ്റ്റേഷന്‍ റോഡ്
വര്‍ക്കല റോഡ്, കല്ലമ്പലം
കിളിമാനൂര്‍
നാവായിക്കുളം
കല്ലമ്പലം, കിളിമാനൂര്‍ റോഡ്

▪️പിഴയും തുകയും..?

ഹെൽമറ്റില്ലാതെ ബൈക്കിന്റെ പിന്നിലിരുന്ന് യാത്ര ചെയ്താൽ –500 രൂപ.

ഹെൽമറ്റില്ലാതെ ബൈക്ക് ഓടിച്ചാൽ – 500 രൂപ.

3 പേർ ബൈക്കിൽ യാത്ര ചെയ്താൽ – 1000 രൂപ. ( 4 വയസ്സിനു മുകളിൽ പ്രായമുള്ള കുട്ടിയെ യാത്രക്കാരനായി പരിഗണിക്കും)

വാഹന യാത്രയ്ക്കിടെ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ – 2000 രൂപ.

സീറ്റ് ബെൽറ്റ് ഇടാതെ വാഹനം ഓടിച്ചാൽ – 500 രൂപ.

നിയമ വിധേയം അല്ലാതെ ക്രാഷ് ഗാർഡ്, എക്സ്ട്രാ ഫിറ്റിങ്സ് എന്നിവ കണ്ടെത്തിയാൽ – 5000 രൂപ.‌

അപകടകരമായ വിധം വാഹനത്തിനു പുറത്തേക്ക് ലോ‍ഡ് തള്ളി നിൽക്കുന്ന വിധം കയറ്റിയാൽ – 20000 രൂപ.

👉🏻പിഴ 30 ദിവസത്തിനകം അടച്ചില്ലെങ്കിൽ മോട്ടർ വാഹന വകുപ്പ് കേസ് കോടതിയിലേക്ക് കൈമാറും.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES