Wednesday, August 21, 2024
HomeVARKALAപ്രവാസി വിശ്വകർമ്മ ഐക്യ കലാവേദിക്ക് വർക്കലയിൽ തുടക്കമായി.

പ്രവാസി വിശ്വകർമ്മ ഐക്യ കലാവേദിക്ക് വർക്കലയിൽ തുടക്കമായി.

പ്രവാസി വിശ്വകർമ്മ ഐക്യവേദിയുടെ കലാവിഭാഗമായ പ്രവാസി വിശ്വകർമ്മ ഐക്യ കലാവേദിക്ക് വർക്കലയിൽ തുടക്കം കുറിച്ചു.

രാവിലെ 10 മണിക്ക് ആരംഭിച്ച ചടങ്ങിന് സ്ഥപതി ചിറയിൻകീഴ് രത്നാകരൻ ആചാരി ഭദ്രദീപം കൊളുത്തി. പ്രവാസി വിശ്വകർമ്മ ഐക്യവേദി ജനറൽ സെക്രട്ടറി ഡോ. ബി രാധാകൃഷ്ണൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

ക്ഷേത്രശ്രീ. ആനയറ വിജയൻ അധ്യക്ഷനായി. നെട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷീജ സുനിൽ ലാൽ, പഞ്ചായത്ത് വാർഡ് അംഗങ്ങളായ ബിനു ബി, സോമരാജൻ, സുനിൽ എസ്, താഹ, മനു എന്നിവർക്ക് പുറമേ സംഗീത കലാരംഗത്തെ പ്രമുഖരായ പാർവതിപുരം പത്മനാഭ അയ്യർ, കടയ്ക്കാവൂർ രാജേഷ് നാഥ്‌, കലാമണ്ഡലം മുകുന്ദൻ, മാർഗി വിശിഷ്ട, കലാമണ്ഡലം വൈഷ്ണവി, പ്രവാസി വിശ്വകർമ്മ ഐക്യവേദി സ്റ്റേറ്റ് കോഡിനേറ്റർ മോഹൻദാസ്,ജില്ലാ സെക്രട്ടറി ഗിരീഷ്, ഓണവില്ല് ബിൻകുമാർ എന്നിവർ സംസാരിച്ചു. മുരളി ശിവാനന്ദൻ സ്വാഗതവും സതീഷ് കൃഷ്ണൻ കൃതജ്ഞതയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES