അഞ്ചുതെങ്ങ് സർക്കാർ ആശുപത്രി ഡോക്ടറുടെ പേരിൽ നോട്ടീസ് അച്ചടിച്ചുള്ള സ്വകാര്യചികിത്സ അഞ്ചുതെങ്ങ് സി.എച്ച്.സി യുടെ പ്രവർത്തനത്തെ ബാധിക്കുമെന്ന് ആശങ്ക.
അഞ്ചുതെങ്ങ് കമ്മ്യൂണി ഹെൽത്ത് സെന്റർ (CHC) ശിശുരോഗ വിദഗ്ദ്ധൻ (മെഡിക്കൽ ഓഫീസർ) നജുമുദിൻ MBBS, DH ന്റെ പേരിലാണ് സ്വകാര്യ സേവനം ആരംഭിച്ചതായ് സൂചിപ്പിച്ചുകൊണ്ടുള്ള നോട്ടീസ് പ്രചാരമാണ് പ്രദേശവാസികൾക്കിടയിൽ അഞ്ചുതെങ്ങ് സി.എച്ച്.സി (CHC) യുടെ പ്രവർത്തനങ്ങളെ ബാധിക്കുമോ എന്ന ആശങ്ക സൃഷ്ടിച്ചിരിക്കുന്നത്.
നിലവിൽ പ്രിന്റ് ചെയ്ത് വിതരണം ചെയ്ത നോട്ടീസിൽ ഡോക്ടറുടെ സ്വകാര്യ സേവനം ദിവസവും 4:30 മുപ്പതുമുതൽ 8:30 വരെ സേവനം ലഭ്യമാണെന്നും ഞായർ അവധിയാണെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, സ്വകാര്യ ചികിത്സാ സേവനം എവിടെയാണെന്നും ബുക്കിങ്ങിനായ് വിളിക്കേണ്ട നമ്പറുകളും രേഖപ്പെടുത്തിയിട്ടുള്ളത്.
സർക്കാർ ഡോക്ടർമാർ സ്വകാര്യ പ്രാക്ടീസ് നടത്തുന്നതിന് നിലവിൽ തടസ്സങ്ങൾ ഇല്ലെന്നാണ് നിലവിലെ ചട്ടപ്രകാരം പറയപ്പെടുന്നത്. എന്നാൽ ആരോഗ്യ വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ സര്‍വീസ് നടത്തുന്ന ഡോക്ടര്‍മാര്‍ സ്വകാര്യ ചികിത്സ നടത്തുന്നതിന് സർക്കാർ മാനദണ്ഡങ്ങൾ അനുസരിച്ചുള്ള ചട്ടങ്ങളും നിബന്ധനകളുമുണ്ടെന്നാണ് ഈ മേഖലയിലെ വിദഗ്ദർ പറയുന്നത്. ഈ സംഭവത്തിൽ അഞ്ചുതെങ്ങ് കമ്യൂണിറ്റി മെഡിക്കൽ ഓഫിസറുടെ പ്രതികരണം ലഭ്യമായിട്ടില്ല.
സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ ഇത്തരം സ്വകാര്യ ചികിത്സയിലൂടെ എത്തുന്ന രോഗികൾക്ക് നിലവാരമില്ലാത്ത മരുന്ന്കൾ നിര്‍ദേശിക്കുന്നതായും ഇതിലൂടെ, കമ്പനികളിൽ നിന്ന് പാരിതോഷികമായ് വന്‍ തുകയും ഫ്ലാറ്റ്, വിദേശപര്യടന പാക്കേജ് എന്നിങ്ങനെ മറ്റു വിലപ്പെട്ട സമ്മാനങ്ങളും ആനുകൂല്യങ്ങളും കപ്പറ്റുന്നതായുള്ള വ്യാപക ആക്ഷേപം നിലനിൽക്കേയാണ് അഞ്ചുതെങ്ങ് സി.എച്ച്.സി ഡോക്ടറുടെ പേരിലുള്ള സ്വകാര്യചികിത്സാ നോട്ടീസ് പ്രചാരം.
500 മുതല്‍ 2000 രൂപവരെയാണ് മിനിമം കൺൻസൾട്ടിങ്ങ് ഫീസ്, കുറഞ്ഞത് അമ്പതിലേറെ പേരെ ഒരു ദിവസം പരിശോധിക്കാൻ കഴിയും. അമ്പതുപേരില്‍നിന്ന് 300 രൂപ നിരക്കിൽ വാങ്ങിയാല്‍ത്തന്നെ മാസം നാലര ലക്ഷത്തോളം രൂപ ഡോക്ടറുടെ പോക്കറ്റില്‍ വീഴും. മരുന്ന്കമ്പനികളുടെ കമ്മീഷൻ വേറെയും.
ഇത്തരത്തില്‍ സ്വകാര്യ സേവനം അനന്ത്രിയമായി ഉയർന്നുവരുകയാണെങ്കിൽ ഇത് അഞ്ചുതെങ്ങ് സർക്കാർ ആശുപത്രിയുടെ പ്രവർത്തനത്തെതന്നെ താളംതെറ്റിയ്ക്കുമെന്നതിലെ ആശങ്കയിലാണ് നാട്ടുകാർ.