Tuesday, August 27, 2024
HomeANCHUTHENGUമുതലപ്പൊഴിയിൽ വീണ്ടും അപകടം : അഞ്ചുതെങ്ങ് സ്വദേശിയായ മത്സ്യത്തൊഴിലാളിക്ക് പരിക്ക്.

മുതലപ്പൊഴിയിൽ വീണ്ടും അപകടം : അഞ്ചുതെങ്ങ് സ്വദേശിയായ മത്സ്യത്തൊഴിലാളിക്ക് പരിക്ക്.

പ്രതിഷേധങ്ങൾ കനക്കുന്നതിനിടെ അഞ്ചുതെങ്ങ് മുതലപ്പൊഴിയിൽ വീണ്ടും അപകടം. അപകടത്തിൽ അഞ്ചുതെങ്ങ് സ്വദേശിയായ മത്സ്യത്തൊഴിലാളിക്ക് പരിക്ക്.

അൽപ്പം മുൻപായിരുന്നു സംഭവം. അഞ്ചുതെങ്ങ് സ്വദേശി ലോറൻസിന്റെ ഉടമസ്ഥതയിലുള്ള സൗമ്യ എന്ന വെള്ളമാണ് അപകടത്തിൽപ്പെട്ടത്. തുറമുഖചാലിലെ ശക്തമായ തിരയിൽപ്പെട്ട് നിയന്ത്രണം തെറ്റിയ വള്ളത്തിൽ ശക്തമായി ഇടിച്ച് വീണാണ് അപകടം സംഭവിച്ചത്.

അഞ്ചുതെങ്ങ് സ്വദേശി സെബാസ്റ്റ്യനാണ് പരിക്കേറ്റത്. ഉടൻ തന്നെ അദ്ദേഹത്തെ കരയ്ക്കെത്തിച്ച് ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

മുതലപ്പൊഴി ശാസ്ത്രീയപരിഹാരം വൈകുന്നതിനെതിരെ കെ. എൽ.സി.എയുടെ (കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ) നേതൃത്വത്തിൽ മുതലപ്പൊഴിയിൽ പ്രതിഷേധ പരിപാടി നടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES