Monday, August 26, 2024
HomeANCHUTHENGUഅഞ്ചുതെങ്ങ് , പുതുക്കുറിച്ചി ഫെറോനകളുടെ പദയാത്രകൾ മുതലപ്പൊഴിയിലെത്തി.

അഞ്ചുതെങ്ങ് , പുതുക്കുറിച്ചി ഫെറോനകളുടെ പദയാത്രകൾ മുതലപ്പൊഴിയിലെത്തി.

പെരുമാതുറ മുതലപ്പൊഴിയിലെ അശാസ്ത്രീയത പരിഹരിക്കുന്നതിലെ സംസ്ഥാന സർക്കാരിന്റെ മെല്ലെപ്പൊക്കിനെതിരെ കെ.എൽ.സി.എ (കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ) സംഘടിപ്പിച്ച പദയാത്രകൾ മുതലപ്പൊഴിയിൽ എത്തിച്ചേർന്നു.

വൈകുന്നേരം നാല് ന് പുതുക്കുറിച്ചിയിൽ നിന്നും ആരംഭിച്ച പദയാത്ര ഫൊറോന വികാരി റവ.ഫാ ജെറോം ഫെർണാണ്ടസും പൂത്തുറയിൽ ന്നിനും ആരംഭിച്ച പദയാത്ര അഞ്ചുതെങ്ങ് ഫെറോന വികാരി റവ. ഫാ. ജസ്റ്റിൻ ജൂഡിനുമാണ് ഫ്ലാഗ് ഓഫ് ചെയ്തത്.

സ്ത്രികളുൾപ്പെടെ നൂറ് കണക്കിന് പേർ പദയാത്രയുടെ ഭാഗമായി പങ്കെടുത്തത്. പദയാത്ര കടന്ന് വരുന്ന വഴികളിൽ വിവിധ മത്സ്യതൊഴിലാളി സംഘടനകൾ ഐക്യദാർഡ്യം പ്രഖ്യാപിച്ചിരുന്നു. പരിപാടിയുടെ ഭാഗമായുള്ള പൊതു സമ്മേളനം ഉടൻ ആരംഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES