എസ്.എൻ.ഡി.പി യോഗം ആറ്റിങ്ങൽ യൂണിയന്റെ ആഭിമുഖ്യത്തിൽ മഹാസമാധിദിനം ഭക്തിനിർഭരമായ ചടങ്ങുകളോടെ ആചരിച്ചു. യൂണിയൻ കീഴിലുള്ള ആറ്റിങ്ങൾ ടൗൺ, പേരേറ്റിൽ, ചാത്തമ്പറ, മേലാറ്റിങ്ങൾ, തോട്ടവാരം, വാളക്കാട്, അവനവഞ്ചേരി, കോരാണി, മാമം, താഴെ ഇളമ്പ, കരിച്ചിയിൽ, മണ്ണൂർഭാഗം പട്ട്ള ഊരുപൊയ്ക, അയിലം, വഞ്ചിയൂർ, വിളയിൽ മൂല, ഇടയ്ക്കോട്, ചെമ്പൂർ മുദാക്കൽ, ആലംകോട്, പൊയ്കമുക്ക്, പ്ലാവറക്കോണം, ഗുരുവൈഭവം ചാത്തമ്പറ, കൊച്ചാലുംമൂട്, ഞാറയ്ക്കാട്ട് വിള, മണമ്പൂർ, വയൽവാരം ചെറുവള്ളിമുക്ക്, മണനാക്ക്, ഒറ്റൂർ കിഴക്കേ അയിലം എന്നീ ശാഖകളിലേയും ശാഖാ പ്രസിഡന്റുമാർ, സെക്രട്ടറിമാർ, വൈസ് പ്രസിഡന്റുമാർ , യൂണിയൻ മെമ്പർമാർ മറ്റ് ശാഖാ ഭാരവാഹികൾ, വനിതാ സംഘം, യൂത്ത്മൂവ്മെന്റ്, കുടുംബ യൂണിറ്റ്, സൈബർ സേന,മൈക്രോഫിനാൻസ് കൺവീനർമാർ ജോയിന്റ് കൺവീനർമാർ തുടങ്ങിയ ഇതര പോഷക സംഘടനാ ഭാരവാഹികളുടെയും സംയുക്ത ആഭിമുഖ്യത്തിൽ മഹാസമാധിദിനം സമുചിതമായി ആചരിച്ചു.
ഓരോ ശാഖാ കേന്ദ്രങ്ങളിലും ഗുരുദേവ ക്ഷേത്രങ്ങളിലും ഗുരുമന്ദിരങ്ങളിലും ശ്രീനാരായണീയ ഭവനങ്ങളിലും പ്രധാന ജംഗ്ഷനുകളിലും രാവിലെ മുതൽ തന്നെ സമൂഹപ്രാർത്ഥന , ഗുരുദേവകൃതി ആലാപനം, സമാധിദിനാചരണവിശേഷ പൂജാദി കർമ്മങ്ങൾ, കഞ്ഞിസദ്യ, കാപ്പി സദ്യ , അന്നദാനം എന്നിവ ഭക്തിനിർഭരമായ ചടങ്ങുകളോടെ നടത്തി. മഹാസമാധിദിനാചരണ ചടങ്ങുകൾക്ക് ആറ്റിങ്ങൽ യൂണിയൻ പ്രസിഡന്റ് എസ്.ഗോകുൽദാസ്,യൂണിയൻ സെക്രട്ടറി എം. അജയൻ,വൈസ് പ്രസിഡന്റ് വി.ഷാജി,യൂണിയൻ കൗൺസിലർമാരായ സുധീർ,സുജാതൻ,റോയൽ അജി,അജു കൊച്ചാലുംമൂട്, ദഞ്ചുദാസ് ഡി.എൽ,സുരേഷ് ബാബു,സി.ഷാജി,യൂണിയൻ യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് ദീപു പാണശ്ശേരി,സെകട്ടറി അയ്യപ്പദാസ്,വൈസ് പ്രസിഡന്റ് ശ്രീജിത്ത്, ജോയിന്റ് സെക്രട്ടറിമാരായ ജയപ്രസാദ്,റോയ് പാൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ദിനേശ്, അരുൺ ചന്ദ്രൻ, സുമേഷ്.എസ്. ശ്യാംജിത്ത്, ആർ. സന്ദീപ്, സൂര്യൻ കേന്ദ്ര കമ്മിറ്റി അംഗങ്ങളായഅഭിലാഷ്, സൂരജ് , യൂണിയൻ വനിതാ സംഘം പ്രസിഡന്റ് സുശീലാ രാജൻ,വൈസ് പ്രസിഡന്റ് പ്രശോഭാ ഷാജി, സെക്രട്ടറി ശ്രീകല,എസ്.ആർ,ട്രഷറർ രാധാമണി,എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഷെർളി സുദർശനൻ ,ഉഷ, ബിന്ദുവിനു, ഷീജാ അജികുമാർ,ഗീതാ സുരേഷ്,ലതിക.ടി.ഒ,ബേബി സഹൃദയൻ,ഷെർളി അനിൽ,ചിത്ര, സൈബർ സേനാ കൺവീനർ അജി പ്രസാദ് എന്നിവർ വിവിധ ശാഖകളിലും യൂണിയൻ തലത്തിലും നേതൃത്വം നൽകി.

