വനിത ശിശുവികസന വകുപ്പിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന ചിറയിൻകീഴ് ഐ.സി.ഡി.എസ് പ്രോ ജക്ടിന്റെ പരിധിയിൽ വരുന്ന കടയ്ക്കാവൂർ ഗ്രാമപഞ്ചായ ത്തിലെ അങ്കണവാടികളിൽ വർക്കർ /ഹെൽപ്പർ നിയമനം നടക്കുന്നു.
കടയ്ക്കാവൂർ പഞ്ചായത്തിലെ സ്ഥിരം താമസക്കാരായ നിർദ്ദിഷ്ട യോഗ്യതയുള്ള വനിതകളി ൽ നിന്നാണ് അപേക്ഷ ക്ഷണിക്കുന്നത്. വർക്കർ തസ്തി കകളിൽ അപേക്ഷിക്കുന്നവർ 10-ാം ക്ലാസ് പാസായവരും ഹെൽപ്പർ തസ്തികയിൽ അപേക്ഷിക്കുന്നവർ 10-ാം ക്ലാസ് പാസാകാത്തതും എന്നാൽ എഴുത്തും വായനയും അറിഞ്ഞിരിക്കുന്നവരുമാകണം.
അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, വയസ്, ജാതി,റസിഡൻഷ്യൽ എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റിൻ്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, അങ്കണവാടികളിൽ വർക്കർ / ഹെൽപ്പർ താത്ക്കാലികമായി ജോലി ചെയ്തിട്ടുണ്ടെങ്കി ൽ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് എന്നിവ ഉൾപ്പെടു ത്തണം.
അപേക്ഷ ഡിസംബർ 1 മുതൽ 16ന് വെകുന്നേ രം 5 വരെ കടയ്ക്കാവൂർ പഞ്ചായത്ത് ഓഫീസിലും ചിറയി ൻകീഴ് ഐ.സി.ഡി.എസ് ഓഫീസിലും സ്വീകരിക്കും. അപേക്ഷയുടെ മാതൃക ചിറയിൻകീഴ് ഐ.സി.ഡി.എ സ് ഓഫീസിൽ നിന്നും, കടയ്ക്കാവൂർ പഞ്ചായത്ത് ഓഫി സിൽ നിന്നും ലഭിക്കും. വിശദ വിവരങ്ങൾക്ക് ചിറയിൻ കീഴ് ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടുക.

