Wednesday, August 28, 2024
HomeANCHUTHENGUനിവേദനം ഫലംകണ്ടു : വള്ളം രജിസ്‌ട്രേഷൻ, ലൈസെൻസ് റീന്യൂവൽ തുടങ്ങിയ സേവനങ്ങൾ മുതലപ്പൊഴി ഹാർബറിൽ ലഭ്യമാക്കുവാൻ...

നിവേദനം ഫലംകണ്ടു : വള്ളം രജിസ്‌ട്രേഷൻ, ലൈസെൻസ് റീന്യൂവൽ തുടങ്ങിയ സേവനങ്ങൾ മുതലപ്പൊഴി ഹാർബറിൽ ലഭ്യമാക്കുവാൻ തീരുമാനം.

വള്ളം രജിസ്‌ട്രേഷൻ, ലൈസെൻസ് റീന്യൂവൽ തുടങ്ങിയ സേവനങ്ങൾ മുതലപ്പൊഴി ഹാർബറിൽ ലഭ്യമാക്കുവാൻ വകുപ്പ്തല തീരുമാനം. എല്ലാ മാസവും 1, 15 തീയതികളിലാണ് വള്ളം രജിസ്‌ട്രേഷൻ, ലൈസെൻസ് റീന്യൂവൽ തുടങ്ങിയ സേവനങ്ങൾക്ക് മുതലപ്പൊഴി ഹാർബറിൽവച്ച് അവസരം ഒരുക്കുന്നത്.

സാമൂഹ്യ പ്രവർത്തകനായ അഞ്ചുതെങ്ങ് സജനാണ് ഈ വിഷയം ചൂണ്ടിക്കാട്ടി ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന് നിവേദനം അയച്ചിരുന്നത്. അദാലത്ത് കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും മത്സ്യബന്ധന യാന രജിസ്ട്രേഷൻ, ലൈസൻസ് അനുവദിച്ചു നൽകൽ തുടങ്ങിയ വിഷയങ്ങളിൽ നേരിടുന്ന ഉദ്യോഗസ്ഥ തലത്തിലെ ഗുരുതരമായ അനാസ്ഥയും, നടപടിക്രമങ്ങൾക്കായി വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷൻ കയറിയിറങ്ങേണ്ടി വരുന്നബുദ്ധിമുട്ടുകളും, ഈ വിഷയം രാജ്യ സുരക്ഷയേത്തന്നെ ബാധിക്കുന്നതായും ചൂണ്ടിക്കാട്ടി കഴിഞ്ഞ ഒക്ടോബർ 16 നാണ് അദ്ദേഹം വകുപ്പ് മന്ത്രിയ്ക്ക് നിവേദനം അയച്ചത്.

ഇതിന്റ അടിസ്ഥാനത്തിൽ മന്ത്രിയുടെ ഓഫീസ് നടത്തിയ അന്ന്വഷണത്തിൽ വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെട്ടതോടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് താക്കീത് നൽകുകയും, തുടർന്ന് മുതലപ്പൊഴിയിൽ സൗകര്യം ഒരുക്കുവാനുള്ള തീരുമാനം കൈകൊള്ളുകയുമായിരുന്നു എന്നാണ്‌ വിവരം.

നടപടിയുടെ ഭാഗമായി ഇനിമുതലുള്ള എല്ലാ മാസവും 1,15 തീയതികളിൽ മുതലപ്പൊഴി ഹാർബറിൽ വച്ച് വള്ളം രജിസ്‌ട്രേഷൻ, ലൈസെൻസ് റീന്യൂവൽ തുടങ്ങിയ സേവനങ്ങൾ നടത്തുവാനാണ് തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ഈ ദിവസങ്ങളിൽ ഓഫീസ് വർക്കിങ് സമയങ്ങളിലും കൂടാതെ, അന്നേദിവസം അവധി ആണെങ്കിൽ തൊട്ട് അടുത്ത ദിവസവും ഈ സേവനങ്ങൾ ലഭ്യമാകും.

ഇത് പ്രദേശത്തെ മത്സ്യത്തൊഴിലാളികൾക്ക് വളരെയേറെ ഗുണകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES