Wednesday, August 21, 2024
HomeANCHUTHENGUമുതലപ്പൊഴി ഹാർബർ വികസനത്തിനായ് സംസ്ഥാനം മുന്നോട്ടുവച്ച പദ്ധതികൾ അപര്യാപ്തമെന്ന് കേന്ദ്രം.

മുതലപ്പൊഴി ഹാർബർ വികസനത്തിനായ് സംസ്ഥാനം മുന്നോട്ടുവച്ച പദ്ധതികൾ അപര്യാപ്തമെന്ന് കേന്ദ്രം.

മുതലപ്പൊഴിൽ സംസ്ഥാന മുന്നോട്ടുവച്ച പദ്ധതികൾ അപര്യാപ്തമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.
അഞ്ചുതെങ്ങ് മുതലപ്പൊഴി ഫിഷിംഗ് ഹാർബർ നവീകരണത്തിന് കേന്ദ്ര സഹായം ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സമർപ്പിച്ച 50 കോടി രൂപയുടെ നിർദ്ദേശം അപര്യാപ്തമെന്നാണ് കേന്ദ്ര ഫിഷറീസ് മന്ത്രി പുരുഷോത്തം റുപാല പാർലമെന്റിൽ പറഞ്ഞു.

ഹാർബറിനോട് ബന്ധപ്പെട്ട റോഡ്, പാർക്കിംഗ് ഏരിയ, കെട്ടിടങ്ങൾ, കോൾഡ് സ്റ്റോറേജ് തുടങ്ങിയവയുടെ നിർമ്മാണത്തിനും സൗന്ദര്യവത്ക്കരണത്തിനുമാണ് കേരളം ഊന്നൽ നൽകിയത്. ഹാർബറിലെ സുരക്ഷിതത്വ പ്രശ്നങ്ങൾ സംബന്ധിച്ച് പൂനെയിലെ സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച്ച് സ്റ്റേഷന്റെ നിർദ്ദേശങ്ങൾ ഉൾക്കൊള്ളിച്ചില്ല. അവയും ചേർക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

അപകടങ്ങൾ പതിവായതോടെ കഴിഞ്ഞ ജൂലായിൽ മൂന്നംഗ കേന്ദ്രസംഘം മുതലപ്പൊഴി സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഹാർബറിലെ സുരക്ഷിതത്വം ഉറപ്പാക്കാൻ വിഴിഞ്ഞം പോർട്ടിന്റെ കരാറെടുത്ത ഏജൻസിക്ക് നിർദ്ദേശം നൽകിയെന്ന് കേരളം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.

മുതലപ്പൊഴി – പെരുമാതുറ ഫിഷിങ് ഹാർബർ വാർഫ്കളുടെ ശോച്യാവസ്ഥ യ്ക്ക് പരിഹാരം കാണണമെന്ന ആവിശ്യവുമായി കഴിഞ്ഞ ഡിസംബർ 22 ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലിന് സാമൂഹ്യ പ്രവർത്തകനായ അഞ്ചുതെങ്ങ് സജൻ നൽകിയ നിവേദനത്തിന്റെ (122/2023/M(P,M,A&A)) ഭാഗമായി Pradhan Mantri Matsya Sampada Yojana (PMMSY) പദ്ധതിയിൽ ഉൾപ്പെടുത്തി ₹50 കോടിയുടെ പദ്ധതിരേഖ സംസ്ഥാന സർക്കാർ കേന്ദ്ര അംഗീകാരത്തിനായി സമർപ്പിച്ചിരുന്നു. ഈ പദ്ധതി രേഖയുടെ പരിശോധനകളുടെ ഭാഗമായി വിവിധ ഘട്ടങ്ങളിലായി കേന്ദ്രസംഘം മുതലപ്പൊഴി സന്ദർശനം നടത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES