Tuesday, August 27, 2024
HomeKADINAMKULAMമര്യനാട് കടലിൽ ക്രിസ്തുമസ് വിസ്മയം തീർത്ത് മത്സ്യത്തൊഴിലാളികൾ.

മര്യനാട് കടലിൽ ക്രിസ്തുമസ് വിസ്മയം തീർത്ത് മത്സ്യത്തൊഴിലാളികൾ.

കഠിനംകുളം – മര്യാനാട് കടലിൽ ക്രിസ്തുമസ് വിസ്മയം തീർത്ത് മത്സ്യത്തൊഴിലാളികൾ. ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായാണ് മര്യനാട്ടെ ഒരുകൂട്ടം മത്സ്യത്തൊഴിലാളികൾ കടലിൽ ക്രിസ്മസ് വിസ്മയം തീർത്തത്.

കരയിൽനിന്ന് 1000 മീറ്റർ ഉള്ളിലായ് ക്രിസ്മസ് ട്രീയും ചെറു പുൽക്കൂടുമാണ് ദീപാലങ്കാരത്തിന്റെ സഹായത്തോടെ സ്ഥാപിച്ചത്. കടലിൽ ഡ്രമ്മുകൾ കൂട്ടിച്ചേർത്ത് അതിന് മുകളിൽ 20 അടിയോളം ഉയരമുള്ള ദീപാലംകൃത ക്രിസ്മസ് ട്രീയ്ക്കും പുൽക്കൂടിനും ആവിശ്യമായ വൈദ്യുതിയ്ക്കായ് ജനറേറ്ററും സ്ഥാപിച്ചിട്ടുണ്ട്. ഫ്രെയിം ഒഴുകിപോകാതിരിക്കാൻ മത്സ്യബന്ധനങ്ങളിൽ ഉപയോഗിക്കുന്ന ആറോളം ആങ്കറുകളും സ്ഥാപിച്ചിട്ടുണ്ട്.

ഏകദേശം മൂന്ന് ലക്ഷത്തോളം രൂപ ചിലവിലാണ് ഒരുകൂട്ടം മത്സ്യത്തൊഴിലാളികളായ ചെറുപ്പക്കാർ അവരുടെ ഒഴിവ് സമയങ്ങൾ ഇതിന്റെ നിർമ്മാണ പ്രവർത്തികൾ നടത്തിയത്. നാട്ടുകാരുടെയും മര്യനാട് ഇടവകയുടെയും സഹായങ്ങളും ഇവർക്ക് ലഭ്യമായിട്ടുണ്ട്.

മര്യനാട് മച്ചാൻസ് ക്ലബിന്റെ നേതൃത്വത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്. വിവിധതരം അത്യധുനിക എൽഇഡി ബുൽബുകൾ കൊണ്ട് അലുമിനിയം, സ്റ്റീൽ ഉൾപ്പെടെയുള്ളവാകൊണ്ട് നിർമ്മിച്ച ഫ്രെയിമിലാണ് ക്രിസ്മസ് ട്രീയും പുൽക്കൂടും നിർമ്മിച്ചിട്ടുള്ളത്.

ഇന്നലെ രാത്രി മാര്യനാട് ഇടവക വികാരി കടൽ വിസ്മയത്തിന്റെ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു. കടലിൽ കടലിൽ തീർത്ത ക്രിസ്മസ് വിസ്മയം കാണുവാനായി നിരവധി പേരാണ് ഇതിനോടകം എത്തിയിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES