Monday, August 26, 2024
HomeANCHUTHENGUഅഞ്ചുതെങ്ങ് - കടയ്ക്കാവൂർ - ചിറയിൻകീഴ് - വക്കം ഗ്രാമ പഞ്ചായത്ത് പ്രദേശങ്ങളിൽ ജലവിതരണം മുടങ്ങുമെന്ന്...

അഞ്ചുതെങ്ങ് – കടയ്ക്കാവൂർ – ചിറയിൻകീഴ് – വക്കം ഗ്രാമ പഞ്ചായത്ത് പ്രദേശങ്ങളിൽ ജലവിതരണം മുടങ്ങുമെന്ന് മുന്നറിയിപ്പ്.

ആലംകോട് – മീരാൻകടവ് റോഡിന്റെ നവീകരണ പ്രവർത്തിയുമായ ബന്ധപ്പെട്ട് ജല അതോറിറ്റിയുടെ പുതിയതായി മാറ്റി സ്ഥാപിച്ച 400mm D ജല വിതരണ പൈപ്പുകൾ തമ്മിൽ കൂട്ടി യോജിപ്പിക്കുന്ന പ്രവർത്ത മാച്ചത്തുമുക്കിലും ചെക്കാലവിളാകം ജംഗ്ഷനിലും 09/01/2024 10/01/2024, 11/01/2024 തീയതികളിൽ നടക്കുന്നതിനാൽ പ്രസ്തുര ദിവസങ്ങളിൽ അഞ്ചുതെങ്ങ് പഞ്ചായത്തിലെ 1,2,3 വാർഡുകൾ ഒഴികെയുള്ള എല്ലാ വാർഡുകളിലും, കടയ്ക്കാവൂർ പഞ്ചായത്തിലെ 7,8,9,10 വാർഡുകളിലും ചിറയിൻകീഴ് പഞ്ചായത്തിലെ പതിനെട്ടാം വാർഡിലും, NH ബൈപാസ് നിർമ്മാണ പ്രവർത്തികളുമായി ബന്ധപ്പെട്ട കൊല്ലംപുഴയിൽ പ്രധാന വിതരണ കുഴൽ മാറ്റി സ്ഥാപിക്കുന്ന പ്രവർത്ത നടക്കുന്നതിനാൽ 12/01/2024, 13/01/2024 തീയതികളിൽ കടയ്ക്കാവൂർ,വക്കം പഞ്ചായത്തുകൾ പൂർണ്ണമായും അഞ്ചുതെങ്ങ് പഞ്ചായത്തിലെ 1,2,3 വാർഡുകൾ ഒഴികെയുള്ള എല്ലാ വാർഡുകളിലും ചിറയിൻകീഴ് പഞ്ചായത്തിലെ 1,2,14,18 എന്നീ വാർഡുകളിലും ജലവിതരണം പൂർണ്ണമായും തടസപ്പെടുന്നതാണ്.

ആയതിനാൽ ഉപഭോക്താക്കൾ വേണ്ട മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ആറ്റിങ്ങൽ വാട്ടർ അതോറിറ്റി ഓഫീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES