ആറ്റിങ്ങൽ സ്വദേശിയായ ലോട്ടറികച്ചവടക്കാരനും കുടുംബത്തിനും പ്രധാനമന്ത്രിയുടെ അതിഥിയായ് ക്ഷണം.
പ്രധാനമന്ത്രിയുടെ പ്രത്യേക അതിഥിയായാണ് രാജേന്ദ്രൻ കെ.ജെ, ഭാര്യ ബേബി എന്നിവര്‍ക്ക് കുടുംബസമേതം റിപ്പബ്ലിക് ദിനചടങ്ങില്‍ പങ്കെടുക്കാൻ അവസരം ലഭിച്ചിരിക്കുന്നത്.
വഴിയോരക്കച്ചവടക്കാര്‍ക്ക് നഗരസഭയിലെ ദേശീയ നഗര ഉപജീവന മിഷൻ നാഷണല്‍ അര്‍ബൻ ലൈവ്‌ലി ഹൂഡ് മിഷൻ പദ്ധതി പ്രകാരം നല്‍കിവരുന്ന പി.എം സ്വാനിധി ലോണിലെ മൂന്നു ഘട്ടവും എടുത്തവരില്‍ നിന്നാണ് രാജേന്ദ്രനെ തിരഞ്ഞെടുത്തത്. കേരളത്തില്‍ നിന്നു 3 വഴിയോരക്കച്ചവടക്കാരെയാണ് റിപ്പബ്ലിക് ദിന ചടങ്ങില്‍ പങ്കെടുക്കാൻ ക്ഷണിച്ചിട്ടുള്ളത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പി.എം സ്വാനിധി ലോണ്‍ നല്‍കിയത് ആറ്റിങ്ങല്‍ നഗരസഭയാണ്. ക്ഷണം ലഭിച്ചതിനെ തുടര്‍ന്ന് രാജേന്ദ്രൻ കുടുംബസമേതം നഗരസഭയിലെത്തി ചെയര്‍പേഴ്സണെ സന്ദര്‍ശിച്ചു. 24ന് രാവിലെ തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്ന് രാജേന്ദ്രനും ഭാര്യയും യാത്ര തിരിക്കും.

