Wednesday, August 28, 2024
HomeAATINGALആറ്റിങ്ങൽ വലിയകുന്ന് ആശുപത്രി ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ക്ലാർക്ക് ഡയാലിസിസ് ടെക്നീഷ്യൻ തസ്തികകളിലെ അനധികൃത നിയമനങ്ങൾ...

ആറ്റിങ്ങൽ വലിയകുന്ന് ആശുപത്രി ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ക്ലാർക്ക് ഡയാലിസിസ് ടെക്നീഷ്യൻ തസ്തികകളിലെ അനധികൃത നിയമനങ്ങൾ റദ്ദ് ചെയ്തു.

ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക്ടാ ആശുപത്രി ഡാറ്റാ എൻട്രി ഓപ്പറേറ്റർ ക്ലാർക്ക് ഡയാലിസിസ് ടെക്നീഷ്യൻ തസ്തികകളിൽ ദിവസവേതന അടിസ്ഥാനത്തിൽ നൽകിയ നിയമനങ്ങൾ റദ്ദ് ചെയ്തു.

ഇതുമായിബന്ധപ്പെട്ടുള്ള പരാതിയുടെ അടിസ്ഥാനത്തിൽ തദ്ദേശസ്വയംഭരണ ഓംബുഡ്സ്മാനാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖാന്തരം ലിസ്റ്റ് വാങ്ങിച്ച് നിയമനം നടത്തുവാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ഓംബുഡ്സ്മാൻ നിർദ്ദേശിച്ചിട്ടുണ്ട്.

വിവരവകാശ പ്രവർത്തകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ് ഉണ്ടായിരിക്കുന്നത്. എല്ലാ അനധികൃത നിയമനങ്ങളും ഉടൻ പിരിച്ചുവിട്ട് പകരം എംപ്ലോയമെന്റ് എക്സ്ചേഞ്ച് വഴി നിയമനം നടത്തി റിപ്പോർട്ട്‌ സമർപ്പിക്കാൻ ആറ്റിങ്ങൽ മുനിസിപ്പൽ സെക്രട്ടറിയ്ക്കാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.

ഒപി നമ്പർ 742/2023 കേസിലാണ് വിധി ഉണ്ടായിരിക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ഓംബുഡ്സ്മാൻ ജസ്റ്റിസ് ഗോപിനാഥനാണ് വിധി പുറപ്പെടുവിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES