ശാർക്കര അമ്മയ്ക്ക് പൊങ്കാല അർപ്പിച്ച് പതിനായിരങ്ങൾ. ചിറയിൻകീഴ് ശ്രീ ശാർക്കര ദേവി ക്ഷേത്രത്തിലെ പൊങ്കാല സമർപ്പണം ചിറയിൻകീഴിനെ ഭക്തി സാന്ദ്രമാക്കി.
ക്ഷേത്രം മേൽശാന്തി വെഞ്ഞാറമൂട് പാലൂർ മഠത്തിൽ ശ്രീ കെ മാധവൻ പോറ്റി 9.30 ന് പണ്ടാര അടുപ്പിൽ അഗ്നി പകരുന്നതോടു കൂടി പൊങ്കാലയ്ക്ക് ശുഭാരംഭം കുറിച്ചത്. തുടർന്ന് 12 ഓടെ പൊങ്കാല നിവേദ്യ ചടങ്ങുകൾ നടന്നു.
സേവാഭാരതി അടക്കമുള്ള ആംബുലൻസ് സർവ്വീസുകൾ, താലൂക്ക് ആശുപത്രിയുടെ ആരോഗ്യ രക്ഷാ സേവനങ്ങൾ, അഗ്നിശമന സേന, പോലീസ്, ജല അതോറിട്ടി, ചിറയിൻകീഴ് പഞ്ചായത്തിലെ തന്നെ വിവിധ വിഭാഗങ്ങൾ എന്നിവരെ ഏകോപിപ്പിച്ചു കൊണ്ടുള്ള സേവനങ്ങളും ലഭ്യമാക്കിയിരുന്നു.
സൗജന്യ യാത്രക്ക് ആട്ടോ റിക്ഷാ യൂണിയനും, ടെമ്പോ സർവ്വീസുകളും സന്നദ്ധമായിരുന്നു.

