Wednesday, August 28, 2024
HomeVARKALAവർക്കല ശിവഗിരി എസ്.എൻ. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ കെ.എസ്.യു തൂത്തുവാരി.

വർക്കല ശിവഗിരി എസ്.എൻ. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ കെ.എസ്.യു തൂത്തുവാരി.

വർക്കല ശിവഗിരി എസ്.എൻ. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ എല്ലാ സീറ്റുകളിലും കെ.എസ്.യു. തൂത്തുവാരി. ചൊവ്വാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ ജനറൽ സീറ്റുകളെല്ലാം കെ.എസ്.യു. നേടി. 10 വർഷത്തിനു ശേഷമാണ് വർക്കല എസ്.എൻ. കോളേജ് യൂണിയൻ കെ.എസ്.യു.വിന് ലഭിക്കുന്നത്.

നവംബർ 20-ന് നടക്കേണ്ട തിരഞ്ഞെടുപ്പ് മാറ്റിവെച്ചിരുന്നു. ഹാജർ തികഞ്ഞില്ലെന്ന കാരണം പറഞ്ഞ് എസ്.എഫ്.ഐ. സ്ഥാനാർഥിയുടെ നാമനിർദേശപത്രിക സ്വീകരിച്ചില്ലെന്ന് തർക്കമുണ്ടായിരുന്നു. തുടർന്നാണ് തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ മാറ്റിവെച്ചത്.

എസ്.ബീഗം സന(ചെയർമാൻ), ഡി.ഭദ്ര(വൈസ് ചെയർപേഴ്‌സൺ), റോബിൻ എൽ.ആർ.(ജനറൽ സെക്രട്ടറി), അജ്മി എ.(ആർട്‌സ് ക്ലബ്ബ് സെക്രട്ടറി), എസ്.അഭിരാജ്(മാഗസിൻ എഡിറ്റർ), എൽ.അഹല്യ, വർഷ എം.എസ്.നായർ(യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലേഴ്‌സ്) എന്നിവരാണ് തിരഞ്ഞെടുപ്പിൽ മികച്ച വിജയം സ്വന്തമാക്കിയത്

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES