Wednesday, August 28, 2024
HomeCHIRAYINKEEZHUശാർക്കര മീനഭരണി മഹോത്സവത്തോടനുബന്ധിച്ച് തെക്കുംഭാഗത്ത് ഉരുൾ കമ്മറ്റി രൂപീകരിച്ചു.

ശാർക്കര മീനഭരണി മഹോത്സവത്തോടനുബന്ധിച്ച് തെക്കുംഭാഗത്ത് ഉരുൾ കമ്മറ്റി രൂപീകരിച്ചു.

ശാർക്കര മീനഭരണി മഹോത്സവത്തോടനുബന്ധിച്ച് കടയ്ക്കാവൂർ തെക്കുംഭാഗത്ത് ഉരുൾ കമ്മിറ്റി രൂപീകരിച്ചു.

ഉരുൾ മഹോത്സവ കമ്മറ്റി മുൻ സെക്രട്ടറിയായ സുകു യോഗത്തിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ, അദിത്ത് സ്വാഗതം പറഞ്ഞു.

തുടർന്ന് 2024 വർഷത്തെ ഉരുൾ മഹോത്സവ കമ്മിറ്റിയുടെ പ്രസിഡന്റായി സജുമോൻ വിളയിൽ വീട്, സെക്രട്ടറിയായി സുകു, ഖജാൻജിയായി അദിത്ത് എന്നിവരെ യോഗം ഏകകണ്ഠമായി തിരഞ്ഞെടുത്തു.

മറ്റു ഭാരവാഹികൾ യഥാക്രമം വൈസ് പ്രസിഡുമാർ സുനിൽകുമാർ പി, അനിൽ ഇളയംപറമ്പ്, സെക്രട്ടറിമാരായി അജിത്ത് ഇളയംപറമ്പ്, സുധീർ പൂർണശ്രീ. എന്നിവരേയും കൺവീനറായി ദാസ് പരവാഴ്ചയെയും, രാജേഷ് തൈവിളാകം, റോബിൻ ഋഷിമുഖ്, ഡോൺ റാപ്പനം, ഷാജി ഷാജി ഭവൻ, ബിജു കാട്ടിൽവീട് എന്നിവരെ രക്ഷാധികാരികളായും,
യോഗം തിരഞ്ഞെടുത്തു.

കൂടാതെ, കമ്മിറ്റി അംഗങ്ങളായി സുകുട്ടൻ കെ എസ്, സുജിത്ത്, ഷിബു, അനിൽകുമാർ, സന്തോഷ്, ബിനുമോൻ, ബിജു, ബിനു, സുരേഷ് ബാബു, അജയ്, ദീപക്, സുരേഷ്, സുജിത്ത്, ബിനീഷ് എന്നിവരെയും തിരഞ്ഞെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES