ശരത് ലാലിന്റെയും കൃപേഷിന്റെയും രക്തസാക്ഷി ദിനത്തിൽ യൂത്ത് കോൺഗ്രസ് കടയ്ക്കാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ, പൊതിച്ചോർ വിതരണം നടത്തി.
പൊതിച്ചോർ വിതരണ ഉദ്ഘാടനം യൂത്ത് കോൺഗ്രസ് മുൻ നിയോജകമണ്ഡലം പ്രസിഡന്റും ഒന്നാം വാർഡ് മെമ്പറുമായ പെരുംകുളം അൻസർ ഉദ്ഘാടനം ചെയ്തു.
നിയോജകമണ്ഡലം പ്രസിഡന്റ് മാഹിൻ കടയ്ക്കാവൂർ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആകാശ്, വൈസ് പ്രസിഡന്റ് ദിലീഷ്, ആദിൽ, അർജുൻ, ബ്ലോക്ക് ജനറൽ സെക്രട്ടറി ഷിറാസ് മണനാക്ക്, മംഗലാപുരം മണ്ഡലം പ്രസിഡന്റ് വിജിത്ത്, യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കിച്ചു, അല്ലു, കുക്കു തുടങ്ങിയവർ നേതൃത്വം കൊടുത്തു.

