Sunday, August 25, 2024
HomeCHIRAYINKEEZHUചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന്.

ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന്.

ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന്. പാർട്ടിക്കുള്ളിലെ ഭിന്നതയെ തുടർന്ന് പ്രസിഡന്റ് സ്ഥാനം രാജിവച്ച ചിറയിൻകീഴ് ഗ്രാമ പഞ്ചായത്തിൽ പുതിയ പ്രസിഡന്റ്നെ കണ്ടെത്തുന്നതിൽ ഭിന്നത അതിരൂക്ഷമായതോടെയാണ് പഞ്ചായത്ത് രാജ് ആക്ട് പ്രകാരമുള്ള ചട്ടപ്രകാര നടപടി ക്രമങ്ങളിലേക്ക് നീങ്ങിയത്.

ഇന്ന് രാവിലെ 11 നാണ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തീരഞ്ഞെടുപ്പിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ നിശ്ചയിച്ചിട്ടുള്ളത്

സിപിഐ(എം) നിന്ന് എം അബ്‌ദുൾ വാഹിധും കോൺഗ്രസ്സ്ൽ നിന്ന് അൻസിൽ അൻസാരിയും മത്സര രംഗത്തുണ്ട്. അബ്‌ദുൾ വാഹിദ് നിലവിൽ പെരുമാതുറയിലേയും, അൻസിൽ അൻസാരി ഒറ്റപ്പന വാർഡിലേയും മെമ്പറാണ്. നിലവിൽ ബിജെപി അംഗങ്ങൾ തിരഞ്ഞെടുപ്പിൽ എന്ത് നിലപാട് സ്വീകരിക്കും എന്നതിൽ വ്യക്തത വരുത്തിയിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES