Wednesday, August 28, 2024
HomeCHIRAYINKEEZHUചിറയിൻകീഴ് മണ്ഡലത്തിലെ അങ്കണവാടി കുട്ടികൾക്ക് കിടക്കകൾ വിതരണം ചെയ്തു.

ചിറയിൻകീഴ് മണ്ഡലത്തിലെ അങ്കണവാടി കുട്ടികൾക്ക് കിടക്കകൾ വിതരണം ചെയ്തു.

ചിറയിൻകീഴ് മണ്ഡലത്തിലെ അങ്കണവാടികളിലെ കുട്ടികൾക്ക് കിടക്കകൾ വിതരണം ചെയ്തു. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൽ നടന്ന ചടങ്ങിൽ വി ശശി എംഎൽഎ പദ്ധതിയുടെ വിതരണോദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ആർ സുഭാഷ് അധ്യക്ഷനായി.

കയർഫെഡിന്റെ സഹകരണ ത്തോടെ എംഎൽഎയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് 600 കുട്ടികൾക്കാണ് കിടക്കകൾ നൽകുന്നത്.

പോത്തൻകോട് ബ്ലോക്ക് പ്രസിഡന്റ് ഹരിപ്രസാദ്, ചിറയിൻകീഴ് ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷരായ പി മണികണ്ഠൻ, കവിത സന്തോഷ്, അഞ്ചുതെങ്ങ് പഞ്ചായത്ത് പ്രസിഡന്റ് വി ലൈജു, കിഴുവിലം പഞ്ചായത്ത് പ്രസിഡൻ്റ് ആർ രജിത, ബ്ലോക്ക്മെമ്പർമാരായ ജയശ്രീരാമൻ, അജിത, രാധിക പ്രദീപ്, പഞ്ചായത്തംഗങ്ങളായ എസ് വിനിത, ടി സുനിൽ, ഒ എസ് സ്റ്റാർലി, സിഡി പിഒമാരായ സിജി മജീദ്, സജിത എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES