Wednesday, August 21, 2024
HomeANCHUTHENGUഅന്താരാഷ്ട്ര വനിതാ ദിനം : അഞ്ചുതെങ്ങ് സ്നേഹാരം സോഷ്യൽ സെന്ററിന്റെ നേതൃത്വത്തിൽ ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു.

അന്താരാഷ്ട്ര വനിതാ ദിനം : അഞ്ചുതെങ്ങ് സ്നേഹാരം സോഷ്യൽ സെന്ററിന്റെ നേതൃത്വത്തിൽ ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു.

അഞ്ചുതെങ്ങ് : അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സ്നേഹാരം സോഷ്യൽ സെന്ററിന്റെ നേതൃത്വത്തിൽ ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു. സെമിനാർ ചിറയിൻകീഴ് ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജോസഫിൻ മാർട്ടിൻ ഉദ്ഘാടനം ചെയ്തു.

സ്നേഹാരാം ഡയറക്ടർ ഫാദർ ഷിബു അധ്യക്ഷത വഹിച്ച ചടങ്ങിൽ കമ്മ്യൂണിറ്റി ലീഡർ ആയ അനിത സ്വാഗതം ആശംസിച്ചു. തുടർന്ന് ആരോഗ്യ വിദഗ്ദ്ധരായ ഡോക്ടർ സ്മിത, ഡോക്ടർ ഷഹനാസ്, ഡോക്ടർ വിജയ, ഡോക്ടർ സരിത എന്നിവരുടെ നേതൃത്വത്തിൽ സ്ത്രീ സംബന്ധമായ വിവിധ ആരോഗ്യ വിഷയങ്ങളിൽ ക്ലാസെടുത്തു.

കൂടാതെ, സ്നേഹരാമിൽ ടൈലറിംഗ്, കമ്പ്യൂട്ടർ ക്ലാസ് എന്നിവ പഠിക്കുന്നവീട്ടമ്മമാരുടെ കലാപരിപാടികൾ നടത്തി. സ്നേഹാരാമിലെ സാമൂഹ്യ പ്രവർത്തകരായ ലക്ഷ്മി, സോണിമോൾ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES