കേന്ദ്ര സർക്കാരിന്റെ ഗ്രാമീണ സഡക് പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്ന് കോടിയിൽപരം രൂപ ചിലവഴിച്ച് നിർമ്മിക്കുന്ന വാസുദേവപുരം – പള്ളിയറ റോഡിന്റെ നിർമ്മാണ പ്രവർത്തനം വർഷം രണ്ടു കഴിഞ്ഞിട്ടും പുർത്തി ആകാത്തതിൽ പ്രതിഷേധിച്ച് ബിജെപി ഏര്യാകമ്മിറ്റിയുടെ നേതൃത്വത്തിൽ താഴേ ഇളമ്പ ജംഗ്ഷനിൽ റോഡുപരോധിച്ചു.
സമരത്തിന്റെ ഉദ്ഘാടനം പാർട്ടി മണ്ഡലം പ്രസിഡന്റ് പൂവണത്തുംമൂട് ബിജു നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പൂവണത്തുംമൂട് മണികണ്ഠൻ, പാർട്ടി നേതാക്കളായ അയിലം അജി, അനീഷ്, പരുത്തി ബാബു,നെല്ലിമൂട് ബിജു, രാജീവ് പാറയടി, മെമ്പറുമാരായ ശ്യാമള,രമ്യ, ലീലാമ്മ തുടങ്ങിയവർ നേതൃത്വം നൽകി.
തുടർന്ന് നടന്ന ചർച്ചയിൽ ഫലം കാണത്തതിനെ തുടർന്ന് പോലീസ് സമരക്കാരെ അറസ്റ്റു ചെയ്തു മാറ്റിയത് സംഘർഷാവസ്ഥക്ക് കാരണമായി. സമരം തുടരുമെന്ന് ബിജെപി നേതൃത്വം അറിയിച്ചു.

