Monday, August 19, 2024
HomeANCHUTHENGUമുതലപ്പൊഴിയിൽ വീണ്ടും അപകടം : ഇരുപത്തൊന്നോളം പേർ പരുക്കുകളോടെ ആശുപത്രിയിൽ.

മുതലപ്പൊഴിയിൽ വീണ്ടും അപകടം : ഇരുപത്തൊന്നോളം പേർ പരുക്കുകളോടെ ആശുപത്രിയിൽ.

അഞ്ചുതെങ്ങ് മുതലപ്പൊഴിയിൽ ഇന്ന് രാവിലെയോടെയുണ്ടായ അപകടത്തിൽ ഇരുപത്തോന്നോളം പേർ പരുക്കുകളോടെ ആശുപത്രിയിൽ.

ഇന്ന് രാവിലോടെ കടലിലേക്ക്‌ മത്സ്യബന്ധനത്തിന് പോകും വഴി വള്ളം ശക്തമായ തിരയിൽപ്പെട്ട് മറിയുകയായിരുന്നു. തുടർന്ന് മത്സ്യത്തൊഴിലാളികളും, കോസ്റ്റൽ പോലീസിന്റെയും മറൈൻ എൻഫോഴ്സ്മെന്റ്ന്റെയും നേതൃത്വത്തിൽ അപകടത്തിൽപ്പെട്ടവരെ ഉടൻ തന്നെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

പെരുമാതുറ സ്വദേശി ഷാക്കിർ സലീമിൻ്റെ വള്ളമാണ് മറിഞ്ഞത്. നഹാസ്, സഹീർ, ഹസൻ,മൻസൂർ, ഷാക്കീർ, ഷാജി, ഷാഫി, നൗഫൽ, റഫീഖ്, ശ്യാം, മഹേഷ്‌, ഫലാഫ്, സുഹൈൽ, നിസാർ, നസീർ, നിസ്സാമുദ്ധിൻ, ഷാജി, സൈനുദ്ധീൻ, സഹീർ തുടങ്ങിയവരെയാണ് അപകടത്തിൽ ആശുപത്രിയിലേക്ക് മാറ്റിയത്.
ഇവരിൽ രണ്ടുപേരെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. പെരുമാതുറ സ്വദേശികളായ ഹസ്സൻ (42), റഫീഖ് (48) നെയും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES