Tuesday, August 27, 2024
HomeAATINGALഗണേശോത്സവം : 108 അംഗ സംഘാടക സമിതി രൂപീകരിച്ചു : പുരസ്കാര വിതരണം ജൂലൈ 31...

ഗണേശോത്സവം : 108 അംഗ സംഘാടക സമിതി രൂപീകരിച്ചു : പുരസ്കാര വിതരണം ജൂലൈ 31 ന്.

ആറ്റിങ്ങൽ കരിച്ചയിൽ ശ്രീ ഗണേശോത്സവ ടെബിൾ ട്രസ്റ്റിൻ്റേയും ഗണേശോത്സവ സമിതിയുടേയും നേതൃത്വത്തിൽ എല്ലാ വർഷവും നടത്തിവരാറുള്ള ശ്രീ ഗണേശോത്സവം 2022 ആഗസ്റ്റ് 22 മുതൽ 31 വരെ നടക്കുന്നു.

ആഗസ്റ്റ് 31 ന് നിമജ്ഞ്ഞ നയജ്ഞം വർക്കല പാപനാശം കടവിൽ നടക്കും.നിമജ്ഞന ഘോഷയാത്ര ആഗസ്റ്റ് 31 ന് രാവിലെ 10ന് ശ്രീശാർക്കര ദേവി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് ആറ്റിങ്ങൽ കല്ലമ്പലം വഴിയും കൊല്ലം ജില്ലയിൽ നിന്നുള്ള ഘോഷയാത്ര ചാത്തന്നൂരിൽ നിന്ന് പാരിപള്ളി കല്ലമ്പലം വഴി വർക്കല പാപനാശം കടവിൽ വൈകിട്ട് 6 ന് തന്ത്രി മുഖ്യൻമാരുടെ നേതൃത്വത്തിലുള്ള നിമജ്ഞനയജ്ഞ്ഞത്തോടെ വിഗ്രഹ നിമജ്ഞനം നടക്കും.

തമിഴ്നാട്ടിലെ കൃഷ്ണഗുഡിയിൽ നിന്നും തിരുനെൽവേലിയിൽ നിന്നുമുള്ള ശില്പികളുടെ മേൽനോട്ടത്തിൽ വിഗ്രഹനിർമ്മാണം പുരോഗമിക്കുകയാണ് ‘ ശ്രീ ഗണേശോത്സവ സമിതി ചെയർമാനായി ഡോ..എം.ജയരാജുവിനേയും( ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഞ്ചിനീയേഴ്സ് (ഇന്ത്യ) കേരളാ സെൻറർ ചെയർമാൻ) , പ്രസിഡൻറായി തന്ത്രി കിഴക്കില്ലം രാജേഷ് നമ്പൂതിരിയേയും, സെക്രട്ടറിയായി -പാർത്ഥസാരഥി (സംഗീതസംവിധായകൻ) കൺവീനർ – തന്ത്രി വി.റ്റി.ആർ.ശർമ്മ , ട്രഷറർ -രാധാമണിയമ്മ, ജോയിൻ്റ് സെക്രട്ടറിമാരായി -ജ്യോതിഷഭൂഷണം മനോജ് ഗോപിനാഥ്, സിന്ധു ടീച്ചർ., ഉദയ സിംഹൻ അഞ്ചുതെങ്ങ് കാപാലിശ്വരം ക്ഷേത്രം, ഗോപാലകൃഷ്ണൻ ഇരിക്കും കുടി മാരിയമ്മൻ ക്ഷേത്രം, ബൈജു സദാശിവൻ എന്നിവരും വർക്കല സഞ്ജു, ശാർക്കര തുളസി, തേവലക്കാട് രാജിവ് ,സിന്ധുഗംഗാ, വക്കം സിന്ധു സുരേഷ്, വെഞ്ഞാറമൂട് ശെൽവകുമാർ എന്നിവർ എക്സിക്യൂട്ടിവ് കമ്മിറ്റിയംഗങ്ങളുമായി 108 അംഗ സംഘാടക സമിതിയും യോഗം തിരുമാനിച്ചു.
സ്വാഗതം സംഘ കമ്മിറ്റിയും ശ്രീ ഗണേശോത്സവ പുരസ്കാര വിതരണവും ജൂലൈ 31 ന് ആറ്റിങ്ങലിൽ വച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിച്ചു’

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES