അഞ്ചുതെങ്ങ് കടലിൽ മുങ്ങിമരിച്ച അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥി ജിയോ തോമസിന് ആയിരങ്ങളുടെ യാത്രാമൊഴി.
കഴിഞ്ഞ ദിവസത്തെ തിരച്ചിലിൽ ജിയോ തോമസ് (10) നെ കണ്ടെത്തിയിരുന്നു. തുടർന്ന് ഇയാളെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. തുടർന്ന് ചിറയിൻകീഴ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം വീട്ടിലെത്തിയ്ക്കുകയായിരുന്നു.
തുടർന്ന് 4:15 മണിയോടെ അഞ്ചുതെങ്ങ് സെന്റ് പീറ്റേഴ്സ് ദേവാലയത്തിൽ പ്രദേശവാസികളായ നൂറുകണക്കിന്പേരുടെ സാനിദ്ധ്യത്തിൽ സംസ്കാര ചടങ്ങുകൾ നടന്നു.
അഞ്ചുതെങ്ങ് കോട്ടയ്ക്ക് സമീപം പുതുവത്പുരയിടത്തിൽ നിന്നും ദിവസങ്ങൾക്ക് മുൻപാണ് ജിയോയുടെ കുടുംബം പുത്തൻമണ്ണ് ലക്ഷംവീടിൽ നിർമ്മാണം പൂർത്തിയാക്കിയ പുതിയ വീട്ടിലേക്ക് താമസം മാറിയെത്തിയത്. ഇത് കുട്ടിയെ ഒരുനോക്ക് കാണുവാനെത്തിയ പ്രദേശവാസികളിൽ
കണ്ണീരിലാഴ്ത്തി.