അഞ്ചുതെങ്ങിൽ ബിഎംഎസ് ഓട്ടോ തൊഴിലാളി യൂണിയൻ രൂപീകരിച്ചു. ഭാരതീയ മസ്ദൂർ സംഘ് (ബിഎംഎസ്) ഓട്ടോ തൊഴിലാളി യൂണിയന്റെ അഞ്ചുതെങ്ങ് യൂണിറ്റിന്റെ ഉത്ഘാടനം ബിഎംഎസ് ജില്ലാ ജോയിൻ സെക്രട്ടറിയും, ചിറയിൻകീഴ താലൂക്ക് പ്രഭാരിയുമായ മുകുന്ദൻ പതാക ഉയർത്തിക്കൊണ്ട് നിർവ്വഹിച്ചു.
ചടങ്ങിൽ കടയ്ക്കാവൂർ അശോകൻ മുഖ്യ പ്രഭാഷണം നടത്തി. പരിപാടിയിൽ തൊഴിലാളികൾക്കുള്ള തിരിച്ചറിയൽ കാർഡ്കളുടെ വിതരണം ബിജെപി അഞ്ചുതെങ്ങ് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് അഞ്ചുതെങ്ങ് സജൻ നിർവ്വഹിച്ചു.
പരിപാടിയ്ക്ക് ന്യൂനപക്ഷ മോർച്ച മണ്ഡലം പ്രസിഡന്റ് എഡിസൺ പെൽസിയാൻ, ജോസഫ് ജെ, ജോൺ സക്കറിയാസ് തുടങ്ങിയവർ നേതൃത്വം നൽകി. ബിജെപി മണ്ഡലം കമ്മറ്റി അംഗം ഉദയ സിംഹൻ നന്ദി പറഞ്ഞു.
അഞ്ചുതെങ്ങ് സജൻ കോർഡിനേറ്ററായ കമ്മറ്റിയിൽ പ്രസിഡന്റ് അനീഷ് എസ്, വൈസ് പ്രസിഡന്റ് ഗിരീഷ് ബാബു, ജനറൻ സെക്രട്ടറി പ്രിൻസ് എഫ്, സെക്രട്ടറി ജോസ് ഔസേഫ്, ട്രഷറർ ജോസഫ് ഡാർവിൻ തുടങ്ങിയവരാണ് യൂണിറ്റ് ഭാരവാഹികൾ.


