അഞ്ചുതെങ്ങ് സ്വദേശിനിയായ 73കാരിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചുതെങ്ങ് വലിയപള്ളിയ്ക്ക് സമീപം വാടിക്കകം തുണ്ട് പുരയിടത്തിൽ ആഞ്ചൽ മേരി (73) ആണ് മരണപ്പെട്ടത്.
രാവിലെ 5:10 ഓടെ ഇവരെ വക്കം റെയിൽവേ ഗേറ്റിനും റെയിൽവേ സ്റ്റേഷനിൽ മദ്ധ്യെ ട്രെയിൻ തട്ടിയ നിലയിൽ കണ്ടെത്തുകയായിരുന്നു. കൊല്ലം ഭാഗത്തുനിന്നുവന്ന ട്രൈയിൻ തട്ടിയാണ് അപകടമെന്നാണ് സൂചന.
കടയ്ക്കാവൂർ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾക്ക് ശേഷം മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ഭർത്താവ്, ആർതർ ഫിലിപ്പ് (Late) മക്കൾ, വിജയൻ (Late), ഫ്രാങ്ക്‌ളിൻ (Late), ജെറോം (Late), സെൽവൻ (Late) മല്ലിക, രാജൻ, റാണി, കവിത

