സമുദ്രവും തീരവും പ്ലാസ്റ്റിക് വിമുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ ഫിഷറീസ് വകുപ്പ് മറ്റിതര വകുപ്പുകളുമായി ചേർന്ന് നടപ്പിലാക്കുന്ന ശുചിത്വ സാഗരം സുന്ദരതീരം പദ്ധതിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി ഏപ്രിൽ 11 ന് നടത്തുന്ന ഏകദിന പ്ലാസ്റ്റിക് നിർമ്മാർജ്ജന യജ്ഞത്തിനുള്ള ചിറയിൻകീഴ് നിയോജകമണ്ഡലം സംഘാടക സമിതി രൂപീകരണം അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്നു.
അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി. ലൈജു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ചിറയിൻകീഴ് എം.എൽ.എ വി. ശശി ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജയശ്രീ, ചിറയിൻകീഴ് പഞ്ചായത്ത് പ്രസിഡൻ്റ് അബ്ദുൾ വാഹിദ്, കൂടാതെ ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ട്രേഡ് യൂണിയൻ പ്രതിനിധികൾ, ശുചിത്വ മിഷൻ, ഹരിത കർമ്മ സേന തുടങ്ങി വിവിധ മേഖലകളിലുള്ളവർ പങ്കെടുക്കുകയും ആശയങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു. ചിറയിൻകീഴ് എഫ്.ഇ.ഒ നിബിൻ സ്വാഗതവും എഎഫ് ഇ ഒ വിഷ്ണു രാജ് നന്ദിയും അറിയിച്ചു.

