ഓടിക്കൊണ്ടിരിക്കുന്ന കാർ കത്തി നശിച്ചു. വൈകിട്ട് 5:15 മണിയോടെ മുതലപ്പൊഴി ഹാർബറിന് സമീപമാണ് സംഭവം.
വർക്കല കണ്ണബ്രേ സ്വദേശിയും ടെക്നോ പാർക്ക് ജീവനക്കാരനുമായ കൃഷ്ണ്ണനുണ്ണി ഓടിച്ച കാറാണ് കത്തിയത്. വർക്കലയിൽ നിന്നും ടെക്നോപാർക്കിലേക്കുള്ള യാത്രക്കിടെയാണ് സംഭവം.
ഓടിക്കൊണ്ടിരുന്ന വാഹനം പെട്ടെന്ന് വേഗത കുറയുകയും ബോണറ്റിൽ നിന്നു പുക ഉയരുന്നതു കണ്ടയുടൻ കാറ് നിർത്തി പുറത്തേക്ക് ഇറങ്ങിയതിന് പിന്നാലെയാണ് കാർ കത്തി നശിച്ചത്. കോസ്റ്റൽ പോലീസും നാട്ടുകാരും ചേർന്ന് നീ നിയന്ത്രണ വിധേയമാക്കി. കാറിന് 12 വർഷത്തെ പഴക്കമുണ്ടെന്നാണ് വിവരം

