Saturday, March 15, 2025
HomeANCHUTHENGUമുതലപ്പൊഴി തുറമുഖം പൂർണ്ണമായി അപകടരഹിതമാക്കും : മന്ത്രി സജി ചെറിയാൻ.

മുതലപ്പൊഴി തുറമുഖം പൂർണ്ണമായി അപകടരഹിതമാക്കും : മന്ത്രി സജി ചെറിയാൻ.

മുതലപ്പൊഴി മത്സ്യബന്ധന തുറമുഖം ശാശ്വതമായി അപകടരഹിതമാക്കുന്നതിനുള്ള നടപടികൾ എത്രയുംവേഗം ആരംഭിക്കുമെന്ന് മന്ത്രി സജി ചെറിയാൻ നിയമസഭയിൽ അറിയിച്ചു.

പദ്ധതിക്ക് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. തെക്കേ പുലിമുട്ടിന്റെ നീളം 420 മീറ്റർ വർദ്ധിപ്പിക്കൽ, പുലിമുട്ടുകളുടെ അറ്റകുറ്റപ്പണി, ഡ്രജ്ജിങ്, പെരുമാതുറ ഭാഗത്തെ വാർഫ്, ഓക്ഷൻ ഹാൾ എന്നിവയുടെ നീഉം കൂട്ടൽ, കടമുറികൾ, ലോഡിങ് ഏരിയ, പാർക്കിങ് ഏരിയ എന്നീ ഘടകങ്ങളും താഴമ്പള്ളി ഭാഗത്ത് ഓക്ഷൻ ഹാളിൻ്റെ നീളംകൂട്ടൽ, ടോയ്‌ലെറ്റ് ബ്ലോക്ക് നിർമാണം, കടമുറികൾ, വിശ്രമമുറികൾ ലോഡിങ് ഏരിയ, പാർക്കിങ് ഏരിയ, ആന്തരിക റോഡ് എന്നീ ഘടകങ്ങളും വൈദ്യുതികരണ ജലവിതരണ സംവിധാനം, ഗ്രീൻ ആൻഡ് ബ്ലൂ പോർട്ട് എന്നീ ഘടകങ്ങളും പദ്ധതിയിൽ ഉൾപ്പെടുന്നു.

പദ്ധതി പ്രകാരമുള്ള പ്രവൃത്തിയിൽ ഉൾപ്പെട്ട താഴമ്പള്ളി ഭാഗത്തെ ടോയ്ലെറ്റ് ബ്ലോക്കിൻ്റെ നിർമ്മാണത്തിന് കരാറിൽ ഏർപ്പെട് കഴിഞ്ഞു. പ്രധാന ഘടകമായ പുലിമുട്ടിൻ്റെ നീളം കൂട്ടൽ, പുലിമുട്ടുകളുടെ അറ്റകുറ്റപ്പണികൾ എന്നീ പ്രവ്യത്തികളുടെ ദീർഘാസ് ക്ഷണിച്ചു. ദീർഘാസ് നടപടി പൂർത്തിയാക്കി കരാറിലേർപ്പെട്ട് എത്രയും വേഗം പ്രവൃത്തി ആരംഭിക്കുമെന്നും വി ശശിയുടെ സബ്‌മിഷന് നിയമസഭയിൽ വകുപ്പ് മന്ത്രി സജി ചെറിയാൻ മറുപടി നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES