Thursday, March 6, 2025
HomeANCHUTHENGUഅഞ്ചുതെങ്ങ് ശ്രീ ജ്ഞാനേശ്വര ക്ഷേത്ര മകം മഹോത്സവം മാർച്ച്‌ 3 മുതൽ 12 വരെ.

അഞ്ചുതെങ്ങ് ശ്രീ ജ്ഞാനേശ്വര ക്ഷേത്ര മകം മഹോത്സവം മാർച്ച്‌ 3 മുതൽ 12 വരെ.

ചരിത്ര പ്രസിദ്ധമായ അഞ്ചുതെങ്ങ് ശ്രീ ജ്ഞാനേശ്വര ക്ഷേത്ര മകം മഹോത്സവം മാർച്ച്‌ 3 മുതൽ മാ 12 വരെ.
ശ്രീ നാരായണഗുരുദേവന്റെ തൃക്കാരങ്ങളാൽ ഓം നമ ശിവായ എന്ന ഭവ പഞ്ചാക്ഷരി മന്ത്രത്തിലധിഷ്‌ഠിതമായ ശിവിലംഗപ്രതിഷ്ഠ നിർവ്വഹിച്ച അഞ്ചുതെങ്ങ് ശ്രീ ജ്ഞാനേശ്വരക്ഷേത്ര (പുത്തൻനട) മകം മഹേത്സവം കൊല്ലവർഷം 1200 കുംഭം 19-ാം തീയതി (2025 മാർച്ച് 3) മുതൽ 1200 കുംഭം 28 (2025 മാർച്ച് 12) വരെ.

2025 മാർച്ച് 3 രാവിലെ 11 ന് ക്ഷേത്ര തന്ത്രി ബ്രഹ്മ ശ്രീ. ഡോ.ടി.എസ് വിനീത്‌ഭട്ട് തൃക്കൊടി ഉയർത്തുന്നതോടെ, ഇ വർഷത്തെ തിരു ഉത്സവം ആരംഭിച്ച് 1200 കുംഭം 28 (2025 മാർച്ച് 12) വെളുപ്പിന് 3 മണിയ്ക്ക് തൃക്കൊടിയിറക്കി തിരു. ഉത്സവം സമാപിക്കുന്നതാണ്.

വിശേഷൽ പൂജാതികർമ്മങ്ങൾ, അന്നദാനം, ആത്മീയ പ്രഭാഷണം, ദീപാലങ്കാരം, ആകാശ ദീപകാഴ്ച, പള്ളിവേട്ട, ചൂട്ടുകെട്ടി പ്പട എഴുന്നള്ളിപ്പ്, കഥകളിതുടങ്ങിയവയോടെ ഈ വർഷത്തെ തിരു. ഉത്സവം അതിഗംഭീരമായി നടത്തുന്നതിന് ഭക്തജനങ്ങളുടെ സഹായസഹകരണങ്ങൾ ഉണ്ടാകണമെന്ന് ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്കും അന്വേഷണങ്ങൾക്കും. ജനറൽ കൺവീനർ, ചന്ദ്രബാബു ഫോൺ : 9048588842, പ്രസിഡന്റ്
വിജയൻ. സി, ഫോൺ 7629904488
ജനറൽ സെക്രട്ടറി, കൃഷ്‌ണദാസ്, ഫോൺ: 08547780947

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES