സാമൂഹ്യപ്രവർത്തകനായ അഞ്ചുതെങ്ങ് സജൻ ബിജെപി അഞ്ചുതെങ്ങ് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റായി ചുമതലയേറ്റു.
കടയ്ക്കാവൂർ മണ്ഡലം കമ്മറ്റി പ്രസിഡന്റ് പൂവണത്തുംമൂട് ബിജുവാണ് കഴിഞ്ഞദിവസം ബിജെപി അഞ്ചുതെങ്ങ് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റായി അഞ്ചതെങ്ങ് സജനെയും ജനറൽ സെക്രട്ടറയായി ശ്യാംശർമ്മയേയും നോമിനേറ്റ് ചെയ്തതായി അറിയിക്കുകയായിരുന്നു.
മണ്ഡലം പ്രഭാരി പൂവത്തൂർ ജയൻ, ജനറൽ സെക്രട്ടറി മാരായ പൂവണത്തുംമൂട് മണികണ്ഠൻ, അനീഷ് പത്മനാഭൻ തുടങ്ങിയവർ പങ്കെടുത്തു.

