Wednesday, March 19, 2025
HomeANCHUTHENGUട്വന്റിഫോര്‍ ചാനൽ ശ്രീകണ്ഠന്‍ നായരുടെ ലഹരി വിരുദ്ധ കേരള യാത്രയ്ക്ക് അഞ്ചുതെങ്ങ് കപാലീശ്വത്ത് സ്വീകരണം.

ട്വന്റിഫോര്‍ ചാനൽ ശ്രീകണ്ഠന്‍ നായരുടെ ലഹരി വിരുദ്ധ കേരള യാത്രയ്ക്ക് അഞ്ചുതെങ്ങ് കപാലീശ്വത്ത് സ്വീകരണം.

പ്രമുഖ മലയാളം ന്യൂസ്‌ ചാനലായ ട്വന്റിഫോര്‍ ചീഫ് എഡിറ്റര്‍ ആര്‍ ശ്രീകണ്ഠന്‍ നായരുടെ ലഹരി വിരുദ്ധ കേരള യാത്ര അഞ്ചുതെങ്ങിൽ എത്തുന്നു. മാധ്യമ രംഗത്ത് എസ്കെഎൻ 40 വർഷം പിന്നിടുന്ന വേളയിലാണ് ട്വൻ്റിഫോറും ഫ്ലവേഴ്സും ചേർന്ന് ജനകീയ യാത്ര സംഘടിപ്പിക്കുന്നത്.

യാത്രയുടെ അഞ്ചുതെങ്ങ് പര്യടനത്തിന്റെ ഭാഗമായി
അഞ്ചുതെങ്ങിൽ സ്വീകരണ പരിപാടി സംഘടിപ്പിക്കുന്നത് അഞ്ചുതെങ്ങ് കാപാലിശ്വരം ശ്രീനാരായണ ഗുരുദേവ കലാസാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിലാണ്. ഇന്ന് (മാർച്ച്‌ 18) വൈകിട്ട് 4 ന് കാപാലിശ്വരം ഗുരുദേവ കലാസാംസ്കാരിക വേദിയിലാണ് പരിപാടി സംഘടിപ്പിക്കുക. മുതലപ്പൊഴിയിൽ പരിപാടി സംഘടിപ്പിക്കുമെന്ന് സംഘടകർ നേരുത്തേ അറിയിപ്പ് നൽകിയിരുന്നെങ്കിലും, പിന്നീട് അത് റദ്ധാക്കിയിരുന്നു.

കവടിയാറില്‍ നിന്ന് വാഹന റാലിയോടെയാണ് കേരള യാത്രക്ക് തുടക്കമായത്. കേരളത്തിന്റെ നഗര, ഗ്രാമങ്ങളിലൂടെ കടന്ന് പോകുന്ന പര്യടനത്തിലൂടെ നാടിന്റെ മുക്കിലും മൂലയിലും ലഹരിവിരുദ്ധ സന്ദേശം എത്തിക്കുകയാണ് ലക്ഷ്യം. ജനങ്ങളില്‍ നിന്ന് നേരിട്ട് മനസിലാക്കുന്ന വസ്തുതകളും നിര്‍ദേശങ്ങളും ഉള്‍പ്പെടുത്തി മുഖ്യമന്ത്രിക്ക് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാനാണ് ആര്‍ ശ്രീകണ്ഠന്‍ നായരുടെ ശ്രമം.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES