Wednesday, March 19, 2025
HomeANCHUTHENGUഅഴിമുഖ ചാലിലെ മണൽനീക്കം : മുതലപ്പൊഴി റോഡ് ഉപരോധം അവസാനിച്ചു.

അഴിമുഖ ചാലിലെ മണൽനീക്കം : മുതലപ്പൊഴി റോഡ് ഉപരോധം അവസാനിച്ചു.

അഴിമുഖചാലിലെ മണൽനീക്കം ആവിശ്യപ്പെട്ടുകൊണ്ട് ഇന്ന് രാവിലെ മുതൽ ആരംഭിച്ച മുതലപ്പൊഴി റോഡ് ഉപരോധം അവസാനിച്ചു.
ഐഎൻടിയുസി യൂണിയനും പെരുമാതുറ താങ്ങുവല അസോസിയേഷനും സംയുക്തമായാണ് അഴിമുഖചാലിലെ മണൽനീക്കം ആവിശ്യപ്പെട്ടുകൊണ്ട് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.

പ്രതിഷേധ പരിപാടി കെപിസിസി ജനറൽ സെക്രട്ടറി കെ പി ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. സുനിൽ കൊന്നവിളാകം അധ്യക്ഷനായിരുന്നു. ഡിസിസി ജനറൽ സെക്രട്ടറി എം ജെ ആനന്ദ് ബി എസ് അനൂപ് തുടങ്ങിയവർ മുഖ്യ പ്രഭാഷണം നടത്തി.

മോനി ശാർക്കര നാസ് ഖാൻ, ഷെഹിൻഷാ സുൽഫിക്കർ, മുനീർ, സജീവ് പുതുക്കുറച്ചി, ഷാജി, ഷാജഹാൻ പുതുകുറിച്ചി, സലിം ഫിർദൗസ്, സലിം എം എച്ച്, അഷറഫ് ആറ്റിങ്കരത്തായി, നവാസ് മന്നാനി, താജിർ തോപ്പിൽ, തുടങ്ങിയവർ സംസാരിച്ചു.

രാവിലെ 9:30 ഓടെ ആരംഭിച്ച ഉപരോധ സമരം 2 മണിക്കൂറുകൾക്ക് ശേഷം മുതലപ്പൊഴി ഹാർബർ എക്സിക്യൂട്ടീവ് എഞ്ചിനീയറുമായി നടത്തിയ ചർച്ചയിൽ ഒരാഴ്ചക്കുള്ളിൽ മണൽ നീക്കുന്ന പ്രവർത്തികൾ ആരംഭിക്കുമെന്ന ഉറപ്പിൽ മേൽ സമരം അവസാനിപ്പിക്കുകയായിരുന്നു. അഞ്ചുതെങ്ങ് പോലീസ് സംഘം സ്ഥലത്ത് ഉണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES