Monday, March 31, 2025
HomeANCHUTHENGUമുതലപ്പൊഴി ഹാർബർ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയറേ ഉപരോധിച്ചു.

മുതലപ്പൊഴി ഹാർബർ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയറേ ഉപരോധിച്ചു.

മുതലപ്പൊഴി ഹാർബർ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയറേ ഉപരോധിച്ചു. അഴിമുഖ ചാനലിലെ മണൽ നീക്കം ചെയ്ത് ആഴം കൂട്ടുന്നതിനുള്ള പ്രവർത്തനങ്ങൾ നീണ്ടുപോയതോടെയാണ് മത്സ്യത്തൊഴിലാളികൾ ഉപരോധ സമരം നടത്തിയത് . അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ അരുൺ മാത്യുവിനെ മത്സ്യത്തൊഴിലാളികൾ ഓഫീസിൽ ഉപരോധിക്കുകയായിരുന്നു

സമരത്തെ തുടർന്ന് അസിഡൻ്റ് എക്സിക്യൂട്ടീവ് എൻജിനീയറും മണൽ നീക്കാൻ കരാർ നൽകിയ കമ്പനിയും മത്സ്യത്തൊഴിലാളികളുമായി ചർച്ച നടത്തി. ഡ്രഡ്ഞ്ചർ അസംബ്ലി ഇന്ന് കൊണ്ട് പൂർത്തിയാക്കി രാത്രിയോടെ ട്രയൽ റൺ നടത്തും. തുടർന്ന് നാളെയോടെ പൂർണതോതിൽ മണൽനീക്കി തുടങ്ങുമെന്ന ഉറപ്പിലാണ് ഉപരോധസമരം അവസാനിപ്പിച്ചത്.

മുതലപ്പൊഴി അവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം ‘ അഴിമുഖത്ത് മണൽ നീക്കി ആഴം കൂട്ടുന്ന പ്രവർത്തികൾ ചൊവ്വാഴ്ചയോടെ തുടക്കമാകുമെന്ന് ഫിഷറീസ് സെക്രട്ടറി നൽകിയ ഉറപ്പ് ലംഘിക്കപ്പെട്ടതോടെയാണ് മത്സ്യത്തൊഴിലാളികൾ വീണ്ടും പ്രതിഷേധവുമായി എത്തിയത് . മൂന്ന് ട്രക്കുകളിലായി തിങ്കളാഴ്ചയോടെ ഡ്രജർ മുതലപ്പൊഴിയിൽ എത്തിച്ചെങ്കിലും യന്ത്രഭാഗങ്ങൾ കൂട്ടിയോജിപ്പിക്കുന്ന പ്രവർത്തികൾ നീളുകയായിരുന്നു. അതേസമയം മുതലപ്പൊഴിയിൽ ട്രഡ്ഞ്ചറിൻ്റെ കാര്യപ്രപ്തിയിൽ മത്സ്യത്തൊഴിലാളികൾ സംശയവും ഉന്നയിച്ചു.മണൽ നീക്കുന്ന പ്രവർത്തികൾ രണ്ട് ദിവസം നിരീക്ഷിച്ച ശേഷം നിലവിലെ ഡ്രഡ്ജർ കാര്യാപ്രപ്തിയിലെങ്കിൽ പ്രതിഷേധം ശക്തമാകുമെന്ന് സമരസമിതി നേതാക്കൾ പറഞ്ഞു. കൂടുതൽ ഡ്രഡ്ജറുകൾ എത്തിക്കണമെന്ന ആവശ്യവും മത്സ്യത്തൊഴിലാളികൾ മുന്നോട്ട് വെച്ചിട്ടുണ്ട്

മുതലപ്പൊഴി അവകാശ സംരക്ഷണ സമിതി ചെയർമാൻ സുലൈമാൻ, കൺവീനർ ബിനു പീറ്റർ, സമരസമിതി നേതാക്കളായ സജീബ് പുതുക്കുറിച്ചി, നാസ് ഖാൻ, എം.എസ് ഇക്ബാൽ , ഷാജഹാൻ, ബീജു പൂന്തുറ, എഡിസൻ, തുടങ്ങിയവർ പങ്കെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES