ജനമൈത്രി പൊലീസിന്റെയും കടയ്ക്കാവൂർ എസ്.എസ്.പി.ബി.എച്ച്.എസ്.എസിലെ എസ്.പി.സി വിദ്യാർത്ഥികളുടെയും കൂട്ടായ്മയിൽ കവലയൂർ പാടശേഖരത്തിൽ നെൽകൃഷി ആരംഭിച്ചു.
“ഞങ്ങളും കൃഷിയിലേയ്ക്ക്”പദ്ധതിയുടെ ഭാഗമായി പുതുതലമുറയ്ക്ക് കൃഷിപാഠങ്ങൾ പകർന്ന് നൽകാനും പൊതു സമൂഹത്തെ കൃഷിയിലേയ്ക്ക് ആകർഷിക്കാനും വേണ്ടിയാണ് പദ്ധതി നടപ്പാക്കുന്നത്.
യോഗം കടയ്ക്കാവൂർ എസ്.എച്ച്.ഒ അജേഷ് ഉദ്ഘാടനം ചെയ്തു.ജനമൈത്രി ബീറ്റ് ഓഫീസർ എ.എസ്.ഐ ജയപ്രസാദ് അദ്ധ്യക്ഷത വഹിച്ചു.
മണമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നഹാസ് വിദ്യാർത്ഥികൾക്ക് ഞാറ് വിതരണം ചെയ്തു. വാർഡ് മെമ്പർ സുരേഷ്,പി.ടി.എ പ്രസിഡന്റ് അഡ്വ.റസൂൽ ഷാൻ,സബ്.ഇൻസ്പെക്ടർ മാഹീൻ, സിവിൽ പൊലീസ് ഓഫീസർമാരായ അരുൺ,സുജിൻ,രാകേഷ്,അസിസ്റ്റന്റ് കൃഷി ഓഫീസർ ജിജു,പാടശേഖര സമിതി സെക്രട്ടറി നിസാർ,എസ്.പി.സി അദ്ധ്യാപകർ ബിനോദ്, അജിത എന്നിവർ പങ്കെടുത്തു.

