Monday, April 28, 2025
HomeANCHUTHENGUമുതലപ്പൊഴി അഴിമുഖ ചാലിലെ മണൽ കൂനയിൽ തട്ടി മത്സ്യബന്ധന യാനം തലകീഴായ് മറിഞ്ഞു.

മുതലപ്പൊഴി അഴിമുഖ ചാലിലെ മണൽ കൂനയിൽ തട്ടി മത്സ്യബന്ധന യാനം തലകീഴായ് മറിഞ്ഞു.

മുതലപ്പൊഴി അഴിമുഖ ചാലിലെ മണൽ കൂനയിൽ തട്ടി മത്സ്യബന്ധന യാനം തലകീഴായ് മറിഞ്ഞു. അഞ്ചുതെങ്ങ് പൂത്തുറ സ്വദേശി ലിജോയുടെ ഉടമസ്ഥതയിലുള്ള വേളാങ്കണ്ണി മാതാ എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്.

മത്സ്യബന്ധനം കഴിഞ്ഞ് കടലിൽ നങ്കൂരമിട്ട താങ്ങുല വെള്ളത്തിലെ തൊഴിലാളികൾ ചെറുവള്ളത്തിൽ ഹാർബറിലേക്ക് എത്തിച്ചേരാൻ ശ്രമിക്കവേ അഴിമുഖചാലിലെ മണൽകൂനയിൽ തട്ടി വള്ളം തലകീഴായി മറിയുകയായിരുന്നു.

ഇന്ന് ഉച്ചയ്ക്ക് 1:15 ഓടേയായിരുന്നു സംഭവം. അപകടം സംഭവിക്കുമ്പോൾ വള്ളത്തിൽ 17 ഓളം മത്സ്യത്തൊഴിലാളികൾ ഉണ്ടായിരുന്നു. ഇവർ പിന്നീട് നീന്തികരയ്ക്ക് കയറുകയായിരുന്നു. ഇവർക്ക് ആർക്കും തന്നെ പരുക്കുകൾ ഇല്ലെന്നാണ് പ്രാഥമിക നിഗമനം.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES