Thursday, April 17, 2025
HomeANCHUTHENGUമണൽമൂടി മത്സ്യബന്ധനം സ്തംഭിച്ച മുതലപ്പൊഴി അഴിമുഖ ചാലിൽ "പട്ടിണി കഞ്ഞി" യുണ്ടാക്കി ബിജെപി പ്രതിഷേധം.

മണൽമൂടി മത്സ്യബന്ധനം സ്തംഭിച്ച മുതലപ്പൊഴി അഴിമുഖ ചാലിൽ “പട്ടിണി കഞ്ഞി” യുണ്ടാക്കി ബിജെപി പ്രതിഷേധം.

മണൽമൂടി മത്സ്യബന്ധനം സ്തംഭിച്ച മുതലപ്പൊഴി അഴിമുഖ ചാലിൽ “പട്ടിണി കഞ്ഞി” യുണ്ടാക്കി ബിജെപി പ്രതിഷേധം. സംസ്ഥാന സർക്കാരിന്റെ അനാസ്ഥയെതുടർന്ന് മണൽ മൂടി മത്സ്യബന്ധനം സ്തംഭിച്ച അഞ്ചുതെങ്ങ് മുതലപ്പൊഴി അഴിമുഖ ചാലിന് നടുവിലാണ് “പട്ടിണി കഞ്ഞി” യുണ്ടാക്കി ബിജെപി യുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചത്.

ബിജെപി അഞ്ചുതെങ്ങ് പഞ്ചായത്ത് കമ്മറ്റിയുടേയും, ആനത്തലവട്ടം മേഖലാ കമ്മറ്റിയുടേയും നേതൃത്വത്തിൽ സംഘടിപ്പിച്ച
പ്രതിഷേധ പരിപാടിയുടെ ഉദ്ഘാടനം ബിജെപി കടക്കാവൂർ സംഘടന മണ്ഡലം പ്രസിഡന്റ് പൂവണത്തുംമൂട് ബിജു കഞ്ഞിക്കലത്തിന് തീകൊളുത്തി നിർവ്വഹിച്ചു.

മേഖലയിലെ ആയിരത്തോളം വരുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളെ സംസ്ഥാന സർക്കാരിന്റെ അനാസ്ഥ കൊണ്ട് മുഴു പട്ടിണിയിലേക്ക് തള്ളി വിടുന്ന അവസ്ഥയാണ് ഉണ്ടായതെന്നും. നിലവിലെ ട്രെഡ്ജ്ജിങ് അപ്രായോഗിക മാണെന്നും, എത്രയുംപെട്ടെന്നുതന്നെ നൂതന സംവിധാനങ്ങളോട് കൂടിയ ട്രെഡ്ജ്ജറുകൾ എത്തിച്ച് അഴിമുഖ ചാലിലെ മണൽ നീക്കം ചെയ്ത്, 6 മീറ്റർ ആഴം ഉറപ്പാക്കുവാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്നും, കൂടാതെ, കേന്ദ്ര സർക്കാർ അംഗീകാരം നൽകിയ 177 കോടി രൂപയുടെ പദ്ധതികൾ ടെണ്ടർ നടപടികൾ പൂർത്തിയാക്കി പ്രവർത്തികൾ സമയബന്ധിതമായി ആരംഭിക്കാനുള്ള നടപടി ഉണ്ടാകണമെന്നുമുള്ള പ്രധാന ആവിശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധ പരിപാടി.

ബിജെപി അഞ്ചുതെങ്ങ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അഞ്ചുതെങ്ങ് സജൻ, ആനത്തലവട്ടം മേഖലാ കമ്മറ്റി പ്രസിഡന്റ് മേടയിൽ ശ്രീകുമാർ തുടങ്ങിയവർ നേതൃത്വം നൽകിയ പരിപാടിയിൽ ബിജെപി മണ്ഡലം കമ്മറ്റി ജനറൽ സെക്രട്ടറി അനീഷ് പത്മനാഭൻ, കടയ്ക്കാവൂർ അശോകൻ, ന്യൂനപക്ഷ മോർച്ച മണ്ഡലം പ്രസിഡന്റ് എഡിസൺ പെൽസിയാൻ, ചിറയിൻകീഴ് മണ്ഡലം വൈസ് പ്രസിഡന്റ് മഞ്ജു,
മണ്ഡലം കമ്മറ്റി അംഗങ്ങളായ ഉദയസിംഹൻ, ജോസഫ്, പഞ്ചായത്ത് കമ്മറ്റി ജനറൽ സെക്രട്ടറി ശ്യാം ശർമ്മ, കടയ്ക്കാവൂർ പഞ്ചായത്ത് കമ്മറ്റി വൈസ് പ്രസിഡന്റ് സുഗതൻ, ബൂത്ത് കമ്മറ്റി ജനറൽ സെക്രട്ടറി കേട്ടുപുര മൃണാൾ, അലോഷ്യസ്, ജോബോയ് തുടങ്ങിയവർ പങ്കെടുത്തു.

വരും ദിവസങ്ങളിൽ ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾ ഉണ്ടാകുമെന്ന് ഭാരവാഹികൾ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES