തീരപ്രദേശങ്ങളിലെ അക്ഷയ കേന്ദ്രങ്ങളിലെ വിവിധ സേവനങ്ങള്‍ക്ക് വൻതോതിൽ അമിത ഫീസ് ഇൗടാക്കുന്നതായി ആക്ഷേപം. വിവിധ സേവനങ്ങൾക്ക് സര്‍ക്കാര്‍ നിശ്ചയിച്ച ഫീസിന്റെ ഇരട്ടിയിലേറെ തുക ഈടാക്കുന്നതായാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്.
മത്സ്യതൊഴിലാളി അംഗത്വ രജിസ്ട്രെഷൻ നിലവിൽ അക്ഷയകേന്ദ്രങ്ങൾ വഴിയാണ് നടക്കുന്നത് ഇതിനായി സർക്കാർ നിശ്ചയിച്ചിട്ടുള്ള തുകയാകട്ടെ 50 രൂപയും പ്രിന്റ് ഔട്ടും സ്കാനിങ്ങും ഉൾപ്പെടെ അധിക തുകയായി 60 രൂപ വരെ മാത്രമേ ഈടാക്കുവാൻ പാടുള്ളൂ എന്നിരിയ്ക്കെയാണ് ആളൊന്നിന് രെജിസ്ട്രേഷൻ നടപടികൾക്കായി ബില്ല് നൽകാതെ 300 രൂപയോളം അധികമായി കൈപ്പറ്റുന്നതെന്നാണ് സൂചന.
കൂടാതെ, സേവനങ്ങളുടെ വിവരങ്ങളും ഫീസ് നിരക്കുകളും സ്ഥാപനത്തിന് മുന്നിൽ പ്രദര്‍ശിപ്പിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് തീര പ്രദേശങ്ങളിലെ മിക്ക അക്ഷയ കേന്ദ്രങ്ങളും കൃത്യമായി പാലിയ്ക്കാറില്ല. ഇതിനാൽ തന്നെ വിവിധ അപേക്ഷകള്‍ സര്‍ക്കാരിന് സമര്‍പ്പിക്കാനായി എത്തുന്ന മത്സ്യ – കയർ തൊഴിലാളികളടക്കമുള്ള സാധാരണക്കാരുടെ അജ്ഞതയെ മുതലെടുത്ത് വൻ തുക പിടിച്ചുപറിയ്ക്കുകയാണ് ഇത്തരം കേന്ദ്രങ്ങൾ.
അമിത ഫീസ് ഇൗടാക്കുന്നതിനെ ചോദ്യം ചെയ്താല്‍ അക്ഷയയിലെ ജീവനക്കാൻ കയര്‍ത്തു സംസാരിക്കുകയാണെന്ന് അപേക്ഷകര്‍ പറയുന്നു. വിവിധ പ്രദേശങ്ങളിൽ അക്ഷയ കേന്ദ്രങ്ങള്‍ നടത്തുന്നവര്‍ തമ്മില്‍ ധാരണയിലെത്തിയാണ് ഉയര്‍ന്ന ഫീസ് ഇൗടാക്കുന്നതെന്നും സൂചനയുണ്ട്.
നിലവിൽ അക്ഷയ കേന്ദ്രങ്ങള്‍ മുഖേന നാല്പതോളം സേവനങ്ങളാണ് ലഭ്യമാകുന്നത്. ഇതിൽ ആറോളം സേവനങ്ങള്‍ തികച്ചും സൗജന്യവുമാണ്. ബാക്കിയുള്ള ഓരോ സേവനങ്ങൾക്കും സര്‍ക്കാര്‍ നിശ്ചയിച്ചു നൽകിയ ഫീസാണ് അക്ഷയ കേന്ദ്രങ്ങൾ ഈടാക്കേണ്ടതെന്ന കർശന നിർദ്ദേശം നിലനിൽക്കവേയാണ് ഈ തീവട്ടിക്കൊള്ള നടക്കുന്നത്.
എന്നാൽ തീര പ്രദേശത്തെ അക്ഷയകേന്ദ്രങ്ങളിലെ ഈ പകൾക്കൊള്ള അധികൃതരോ ജനപ്രതിനിധികളോ രാഷ്ട്രീയ പാർട്ടികളോ നാളിതുവരെയും അറിഞ്ഞമട്ടില്ല.

