Tuesday, January 6, 2026
HomeANCHUTHENGUന്യൂ ഇയർ ദിനത്തിൽ ബൈക്ക് അപകടം : പൂത്തുറ സ്വദേശി മരിച്ചു.

ന്യൂ ഇയർ ദിനത്തിൽ ബൈക്ക് അപകടം : പൂത്തുറ സ്വദേശി മരിച്ചു.

ന്യൂ ഇയർ ദിനത്തിൽ ബൈക്ക് അപകടം : പൂത്തുറ സ്വദേശി മരിച്ചു.

ന്യൂ ഇയർ ദിനത്തിലുണ്ടായ ബൈക്ക് അപകടത്തിൽ പൂത്തുറ സ്വദേശി മരണപ്പെട്ടു. ഇന്ന് പുലർച്ചേ 12:05 ഓടെയായിരുന്നു സംഭവം.

പെരുമാതുറ ഭാഗത്ത്നിന്നും അഞ്ചുതെങ്ങ് ഭാഗത്തേക്ക് വരികയായിരുന്ന ഇരുചക്ര വാഹനം താഴമ്പള്ളി കുരിശടിക്ക് സമീപത്ത് വച്ച് അപകടത്തിൽപ്പെടുകയായിരുന്നു. സംഭവത്തിൽ, പൂത്തുറ തരിശുപറമ്പ് സ്വദേശി അജു രാജ് (27) ആണ് മരണപ്പെട്ടത്.

വാഹനം സ്കിട് ചെയ്തതോടെ പുറകിൽ ഇരുന്ന് സഞ്ചരിച്ച അജു രാജ് തെറിച്ച് വീണ് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ ഇദ്ദേഹത്തെ, ചിറയിൻകീഴ് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അച്ഛൻ മേരിദാസൻ, അമ്മ സുനിത, സഹോദരങ്ങൾ പ്രവിൺ രാജ്, നീതു. സംസ്ക്കാര ചടങ്ങുകൾ നാളെ രാവിലെ 9 മണിക്ക് പൂത്തുറ സെന്റ് റോക്കി ദേവാലയത്തിൽ.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES