Saturday, December 27, 2025
HomeANCHUTHENGUഅഞ്ചുതെങ്ങിൽ യു.ഡി.എഫ് ഭരണം.

അഞ്ചുതെങ്ങിൽ യു.ഡി.എഫ് ഭരണം.

ഭാഗ്യദേവത തുണച്ചതോടെ അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് ഭരണം യൂഡിഎഫ് സ്വന്തമാക്കി. ഇന്ന് രാവിലെ പഞ്ചായത്ത് ഹാളിൽ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ അഞ്ചാം വാർഡ് യുഡിഎഫ് സ്ഥാനാർഥി ഷിൻസി ഐവിൽ നറുക്കെടുപ്പിലൂടെ തിരഞ്ഞടുക്കപ്പെടുകയായിരുന്നു.

രാവിലെയോടെ ആരംഭിച്ച തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾക്ക് വരണാധികാരി അർച്ചന ബി നേതൃത്വം നൽകി. എൽ ഡി എഫ് പ്രസിസിഡന്റ് സ്ഥാനാർഥിയായി ആറാം വാർഡ് മെമ്പർ ലിജബോസ്സിനെ ഏഴാം വാർഡ് മെമ്പർ സോഫിയ ജ്ഞാനദാസ് നോമിനേറ്റ് ചെയ്യുകയും എട്ടാം വാർഡ് മെമ്പർ പ്രവീൺചന്ദ്ര പിൻതാങ്ങുകയും ചെയ്തു.
തുടർന്ന് യു ഡി എഫ് സ്ഥാനാർഥിയായി അഞ്ചാം വാർഡ് മെമ്പർ ഷിൻസി ഐവിനെ പത്താം വാർഡ് മെമ്പർ അലീസ് ഔസേഫ് നോമിനേറ്റ് ചെയ്യുകയും പതിനാലാം വാർഡ് മെമ്പർ നെൽസൻ ഐസക് പിൻതാങ്ങുകയും ചെയ്തുകൊണ്ട് നടത്തിയ വോട്ടെടുപ്പിൽ ഏഴ് വീതം വോട്ടുകൾ നേടി ഇരു മുന്നണികളും തുല്യതയിൽ എത്തുകയുമായിരുന്നു.

തുടർന്ന്, വരണാധികാരി ഇരു കക്ഷികളുടെയും പ്രസിഡന്റ് സ്ഥാനാർഥികളുടെ പേരുകൾ എഴുതിയ ബാലറ്റ് നറുക്കെടുപ്പിലൂടെ പ്രസിഡന്റായി ഷിൻസി ഐവിനെ തിരഞ്ഞെടുക്കുകയുമായായിരുന്നു.

ഇതേ നടപടിക്രമങ്ങളിലൂടെയായിരിക്കും ഇന്ന് ഉച്ചയ്ക്ക് 2:30 വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പും ഉണ്ടാകുക.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES