അഞ്ചുതെങ്ങിൽ 2 വയസ്സ്കാരിയെ തെരുവ് നായ അക്രമിച്ചു. ഇന്നലെ വൈകിട്ട് 7 മണിയോടെയായിരുന്നു സംഭവം. വീട്ട് മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ അതിക്രമിച്ചെത്തിയ തെരുവ് നായ ആക്രമിച്ച്ഏ പരുക്ക് ഏൽപ്പിക്കുകയായിരുന്നു.
അഞ്ചുതെങ്ങ് പുത്തൻമണ്ണ് ലക്ഷംവീട്ടിൽ സുജിത ജോൺബോസ്കോ ദമ്പതികളുടെ മകൾ ഐറ ജോൺ (2) നാണ് പരുക്ക് പറ്റിയത്. കുട്ടിയുടെ ശരീരത്തിൽ ആറോളം മുറുവ്കൾ സംഭവിച്ചിട്ടുണ്ട്.
നാട്ടുകാരും ബന്ധുക്കളും പട്ടിയെ പിൻതിരിപ്പിക്കുവാൻ ശ്രമിച്ചെങ്കിലും നായ തുടരെ തുടരെ കുട്ടിയെ കടിയ്ക്കുകയായിരുന്നു. തുടർന്ന് നായയെ തല്ലി ഓടിച്ച് ബന്ധുക്കൾ കുട്ടിയെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിയ്ക്കുകയായിരുന്നു.
കഴിഞ്ഞ രണ്ട് ആഴ്ചകൾക്കിടെ അഞ്ചുതെങ്ങ് മേഖലയിലെ വിവിധ പ്രാദേശങ്ങളിൽ കുട്ടികൾക്കും മുതിർന്നവർക്ക്മുൾപ്പെടെ മുപ്പത്തോളം പേർക്കാണ് തെരുവ് നായ അക്രമത്തിൽ പരുക്ക് പറ്റിയിട്ടുള്ളത്.
എത്രയും പെട്ടെന്ന് തന്നെ തെരുവ് നായ വിഷയത്തിൽ ശാശ്വത പരിഹാരം കാണുവാൻ പഞ്ചായത്ത് അധികൃതർ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവിശ്യം.

