മാമ്പള്ളിയിൽ നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ അഞ്ചുതെങ്ങ് മാമ്പള്ളി സ്വദേശിനിക്കെതിരായ കൊലപാതക കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല
പ്രതിക്ക് അവിഹിത ഗർഭത്തിൽ പെൺകുട്ടിയെ ബാത്റൂമിലെ ക്ലോസറ്റിൽ പ്രസവിച്ച ശേഷം വായയും മൂക്കും പൊത്തിപ്പിടിച്ച് കൊലപ്പെടുത്തി വീടിന് സമീപം മറവ് ചെയ്ത ശവശരീരം മാമ്പള്ളി ഹോളി സ്പിരിറ്റ് പള്ളിക്ക് സമീപം കാണപ്പെട്ടു എന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. അഞ്ചുതെങ്ങ് പോലീസ് അന്വേഷണം പൂർത്തിയാക്കിയ കേസിൽ
കൊലപാതകം, കുട്ടിയുടെ ജനനം രഹസ്യമാക്കി വയ്ക്കുകയും മൃതശരീരം മറവു ചെയ്യുകയും ചെയ്ത കുറ്റങ്ങൾക്ക് ഇന്ത്യൻ ശിക്ഷാനിയമം 302, 318 എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതിക്ക് മേൽ പ്രോസിക്യൂഷൻ ചുമത്തിയത് . കൊലപാതക കുറ്റം തെളിയിക്കുന്നതിന് പ്രോസിക്യൂഷൻ പരാജയപ്പെട്ടു എന്ന പ്രതിഭാഗം വാദം അംഗീകരിച്ച് കൊലപാതക കുറ്റത്തിൽ നിന്നും പ്രതിയെ കുറ്റവിമുക്തയാക്കുകയാണുണ്ടായത്. എന്നാൽ കുട്ടിയുടെ ജനനം രഹസ്യമാക്കി വയ്ക്കുകയും മൃതശരീരം മറവ് ചെയ്യുകയും ചെയ്ത കുറ്റത്തിന് ഇന്ത്യൻ ശിക്ഷാനിയമം 318 വകുപ്പ് പ്രകാരം കുറ്റക്കാരനാണെന്ന് തിരുവനന്തപുരം ഏഴാം അഡിഷണൽ ജില്ലാ കോടതി ജഡ്ജ് അനസ്. വി വിധി പറഞ്ഞു പ്രതിക്കുവേണ്ടി അഭിഭാഷകരായ ആർ സന്തോഷ് മഹാദേവൻ, മുകേഷ് കുമാർ ഗാന്ധി, യയാതി വിജയൻ , രാഹുൽ കൃഷ്ണൻ, അദ്വൈത് സുശീൽ, ഗോപകുമാർ ഡി എന്നിവർ ഹാജരായി.

