തപസ്യ കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ ജില്ലാ പഠനശിബിരം സംഘടിപ്പിച്ചു.
തോന്നക്കൽ ആശാൻ സ്മാരകത്തിൽ സംഘടിപ്പിച്ച പഠന ശിബിരത്തിന്റെ ഉദ്ഘാടനകർമ്മം നാഷണൽ അവാർഡ് ജേതാക്കളായ പ്രശസ്ത നർത്തകർ മധു ഗോപിനാഥ് വക്കം സജീവ് ചേർന്ന് നിർവ്വഹിച്ചു.
തപസ്യ കലാസാഹിത്യവേദി
ജില്ലാ പ്രസിഡന്റ് ബിപിൻ ചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ ജനറൽ സെക്രട്ടറി സുജിത് ഭവാനന്ദൻ സ്വാഗതവും സംസ്ഥാന
സെക്രട്ടറി ജി. എം മഹേഷ് ആമുഖപ്രഭാഷണവും നടത്തി.
തുടർന്ന് മധു ഗോപിനാഥി നെയും വക്കം സജീവിനെയും വേദിയിലാദരിച്ചു.
തിരൂർ രവീന്ദ്രൻ
(സംസ്കാർ ഭാരതി ദക്ഷിണ ക്ഷേത്രീയ പ്രമുഖ്) ആശംസ അർപ്പിച്ചു.
കോവിലൂർ രാധാകൃഷ്ണൻ
(തപസ്യ താലൂക്ക് പ്രസിഡന്റ് നെയ്യാറ്റിൻകര കൃതജ്ഞത പറഞ്ഞു )



