കടയ്ക്കാവൂരിൽ ബാലഗോകുലം തെക്കുംഭാഗം ശ്രീ കൃഷ്ണ ജയന്തി വിപുലമായി ആഘോഷിക്കുന്നു.
ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി 2022 ആഗസ്റ്റ് 18 വ്യാഴാഴ്ച തെക്കുംഭാഗത്തു നിന്നാരംഭിക്കുന്ന മഹാ ശോഭായാത്ര ചെണ്ടമേളം, മുത്തുക്കുട, ഭജനസംഘം, ഫ്ലോട്ടുകൾ, കൃഷ്ണ – രാധമാർ , മറ്റു വേഷങ്ങൾ എന്നിവയുടെ അകമ്പടിയോടെ ആയാന്റവിള – ചെക്കാലവിളാകം – ഊട്ടു പറമ്പ് വഴി തെക്കുംഭാഗം റാപ്പനം ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിൽ എത്തുന്ന ശോഭയാത്ര ഉറിയടി, ക്ഷേത്രവിളക്ക്, കലാമത്സരങ്ങളിൽ വിജയികളാകുന്ന കുട്ടികൾക്കുള്ള സമ്മാനദാനം, തുടങ്ങി പ്രസാദ വിതരണത്തോടെ സമാപിക്കുന്നു.
ഉണ്ണിക്കണ്ണന്റെയും, രാധയുടേയും, കുചേലന്റെയും, ഗോപികമാരുടേയും വേഷങ്ങളണിഞ്ഞ നൂറുകണക്കിന് കുട്ടികൾ മഹാ : ശോഭായാത്രയിൽ പങ്കെടുക്കുമെന്ന് ആഘോഷ പ്രമുഖ് സുകു പറഞ്ഞു.
ബാലഗോകുലം ബാലദിനമായാചരിക്കുന്ന ശ്രീകൃഷ്ണ ജയന്തിയുടെ ഇപ്രാവശ്യത്തെ മുദ്രാവാക്യമായ “സ്വത്വം വീണ്ടെടുക്കാം ” എന്ന വാക്യം ഉയർത്തിപ്പിടിച്ചു കൊണ്ട് ഈ പ്രാവശ്യം മുതൽ കുട്ടികൾക്കായി കലാമത്സരങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. എല്ലാ വീഥികളും ആമ്പാടിയാകുന്ന ഈ സുദിനത്തിൽ എല്ലാ കുട്ടികളെയും ശ്രീകൃഷ്ണ ജയന്തി ശോഭായാത്രയിൽ പങ്കെടുപ്പിച്ച് കുട്ടികളെ ഈശ്വരകടാക്ഷത്തിനർഹരാക്കാണമെന്നു അദ്ദേഹം പറഞ്ഞു.
കൂടുതൽ വിവരങ്ങൾക്ക്. സുകുട്ടൻ : 8547111340 നന്ദു : 9744606240
സുകു : 9567576241

