രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ജയിലറിന്റെ ഷൂട്ടിങ് ഉടൻ ആരംഭിക്കുമെന്ന് സൂചന.
തമിഴ് സിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തില്‍ നടി രമ്യ കൃഷ്ണനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ടെന്ന് പിങ്ക് വില്ലയാണ് റിപ്പോര്‍ട്ട് ചെയ്തത്.
വിജയ് നായകനായി പുറത്തിറങ്ങിയ ബീസ്റ്റിന് ശേഷം നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജയിലര്‍. രജനികാന്ത്, രമ്യ കൃഷ്ണന്, കന്നഡ നടന് ശിവരാജ്കുമാര് തുടങ്ങി വന്‍ താരനിരായാണ് ചിത്രത്തില്‍ അണിനിരക്കുന്നത് എന്നാണ് സൂചന.
ജയിലര്‍ ഒരു ആക്ഷന്‍ ത്രില്ലറായിരിക്കുമെന്നാണ് സൂചന. അനിരുദ്ധ് രവിചന്ദറാണ് ജയിലറിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
ഹൈദരാബാദിലെ രാമോജി റാവു ഫിലിം സിറ്റിയിലാണ് ചിത്രത്തിന്റെ സെറ്റ് നിര്‍മ്മാണം പുരോഗമിക്കുന്നത്.

