Tuesday, August 27, 2024
HomeVARKALAഗുരുദേവ പഞ്ചലോഹ വിഗ്രഹപ്രതിഷ്ഠയും സ്കൂള്‍ മന്ദിരം ഉദ്ഘാടനവും ശിലാസ്ഥാപനവും 17 നും 29 നും.

ഗുരുദേവ പഞ്ചലോഹ വിഗ്രഹപ്രതിഷ്ഠയും സ്കൂള്‍ മന്ദിരം ഉദ്ഘാടനവും ശിലാസ്ഥാപനവും 17 നും 29 നും.

ശ്രീനാരായണ ഗുരുദേവന്‍ സ്ഥാപിച്ചു ശതാബ്ദി നിറവിലായ ശിവഗിരി സ്കൂള്‍ അങ്കണത്തില്‍ ചിങ്ങപ്പുലരിയില്‍  ഓഗസ്റ്റ് 17 ന്  ഗുരുദേവന്‍റെ പഞ്ചലോഹ പ്രതിമ പ്രതിഷ്ഠിക്കും. രാവിലെ എട്ടേകാലിനും ഒന്‍പതേകാലിനും മധ്യേയാണ് പ്രതിഷ്ഠാകര്‍മ്മം. ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമികളാണ് പ്രതിഷ്ഠിക്കുക.

ശിവഗിരി ശ്രീനാരായണ ഇംഗ്ലീഷ് മീഡിയം സ്കൂളിനു വേണ്ടി പണി കഴിപ്പിച്ച പുതിയ മന്ദിരത്തിന്‍റെയും  കോഫി ഷോപ്പിന്‍റേയും ഉദ്ഘാടനവും  തദവസരത്തില്‍ നടക്കും. ശിവഗിരി  മഠം ശാഖാസ്ഥാപനമായ കോട്ടയം കുറിച്ചി അദ്വൈത  വിദ്യാശ്രമത്തില്‍ ഹൈസ്കൂള്‍ വിഭാഗത്തിനു വേണ്ടി പണികഴിപ്പിക്കുന്ന സ്കൂള്‍ കെട്ടിടത്തിന്‍റെ ശിലാസ്ഥാപനം 29ന് രാവിലെ ഒന്‍പതിനും ഒന്‍പതരയ്ക്കും ഇടയ്ക്ക് നടക്കുമെന്ന് ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ട്രഷറര്‍ സ്വാമി ശാരദാനന്ദ,  കോര്‍പ്പറേറ്റ് മാനേജര്‍ സ്വാമി വിശാലാനന്ദ എന്നിവര്‍ അറിയിച്ചു. 

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES