Wednesday, August 28, 2024
HomeCHIRAYINKEEZHUപഴഞ്ചിറയിൽ മഹത്മാ അയ്യങ്കാളി ജയന്തി ആഘോഷം സംഘടിപ്പിച്ചു.

പഴഞ്ചിറയിൽ മഹത്മാ അയ്യങ്കാളി ജയന്തി ആഘോഷം സംഘടിപ്പിച്ചു.

പഴഞ്ചിറയിൽ മഹത്മാ അയ്യങ്കാളിയുടെ 159 മത് ജയന്തി ആഘോഷം സംഘടിപ്പിച്ചു. മഹാത്മ അയ്യങ്കാളി അഗ്രികൾച്ചറൽ എഡ്യൂക്കേഷൻ, ടൂറിസം സാംസ്കാരിക സൊസൈറ്റി എന്നിവയുടെ നേതൃത്വത്തിലാണ് അയ്യങ്കാളി ജയന്തി ആഘോഷം സംഘടിപ്പിച്ചത്.

പരിപാടിയുടെ ഉദ്ഘാടനം കൊടുക്കുന്നിൽ സുരേഷ് എംപി നിർവ്വഹിച്ചു. ചടങ്ങിന് ബിഎസ് അനൂപ് അധ്യക്ഷത വഹിച്ചു.

തുടർന്ന് പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി മുരളി ആദരിച്ചു.

പരിപാടിയിൽ വക്കം സുകുമാരൻ, ഡിസിസി സെക്രട്ടറി എം ജെ ആനന്ദ്, ബ്ലോക്ക് പ്രസിഡന്റ് വിശ്വനാഥൻ നായർ, ഭാരവാഹികളായ ജോബിൻ ജോയ്, അശോകൻ തുടങ്ങിയവർ പങ്കെടുത്തു.

75 സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ പോലും സ്വന്തമായി വീടില്ലാത്ത അവസ്ഥയാണ് പട്ടികജാതി സമൂഹത്തിന് മത്സ്യത്തൊഴിലാളികൾ സംഘടിപ്പിക്കുന്നതുപോലുള്ള സമരങ്ങളുമായി പട്ടികജാതി സംഘടനകളും മുന്നിട്ടിറങ്ങണമെന്ന് ചടങ്ങിന് അഭിസംബോധന ചെയ്തുകൊണ്ട് കൊടിക്കുന്നി സുരേഷ് എംപി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES