കേന്ദ്ര കൃഷിവകുപ്പ് മന്ത്രി ശോഭ കരന്തലജെ കല്ലമ്പലം ജെൻക്ഷൻ സന്ദർശിച്ചു . ദേശീയപാതയുടെ വികസന പ്രവർത്തനങ്ങൾ നേരിട്ടുകണ്ട് വിലയിരുത്തലിനുവേണ്ടിയാണ് തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെ മന്ത്രി എത്തിയത്.
പൊതുജനത്തിന് ബുദ്ധിമുട്ടുണ്ടാക്കാതെ പ്രവൃത്തികൾ വേഗത്തിലാക്കുന്നതിന് ദേശീയപാത വികസന ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. അംഗങ്ങളുമായും തൊഴിലുറപ്പ് തൊഴിലാളികളുമായും കൂടിക്കാഴ്ച നടത്തിയതിനുശേഷമാണ് കല്ലമ്പലത്ത് എത്തിയത്.
കല്ലമ്പലത്ത് വരാൻപോകുന്ന മേൽപ്പാലത്തെക്കുറിച്ച് വ്യാപാരികൾക്കുള്ള പരാതി മന്ത്രിയെ അറിയിച്ചു. വ്യാപാരിവ്യവസായി ഏകോപന സമിതി കല്ലമ്പലം യൂണിറ്റ് ഭാരവാഹികൾ മന്ത്രിക്കു നിവേദനം നൽകി. ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി ഉചിതമായ നടപടി സ്വീകരിക്കാമെന്ന് പറഞ്ഞു.
ബി.ജെ.പി. സംസ്ഥാന സെക്രട്ടറി എസ്.സുരേഷ് , ജില്ല സെക്രട്ടറി മുളയറ രതീഷ് , സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ തോട്ടയ്ക്കാട് ശശി , ആലംകോട് ദാനശീലൻ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

